SignIn
Kerala Kaumudi Online
Thursday, 10 September 2026 7.57 PM IST

അങ്കണവാടി നിയമനത്തിൽ അഴിമതി ആരോപണം

anganaazhimathi

മുടപുരം: കിഴുവിലം ഗ്രാമപഞ്ചായത്തിലെ അങ്കണവാടി ജീവനക്കാരുടെ നിയമനത്തിൽ അഴിമതി നടന്നതായി ആരോപിച്ച് ഗ്രാമപഞ്ചായത്ത് പ്രതിപക്ഷാംഗങ്ങൾ നിയമന ഉത്തരവ് കത്തിച്ച് പ്രതിഷേധിച്ചു. പഞ്ചായത്ത് കമ്മിറ്റി ബഹിഷ്കരിച്ച് പ്രകടനമായി വന്നാണ് പഞ്ചായത്ത് ഓഫീസിന് മുന്നിൽ നിയമന ഉത്തരവ് കത്തിച്ചത്.കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവ് അനന്ത കൃഷ്ണൻനായർ,പഞ്ചായത്ത് മെമ്പർമാരായ കടയറ ജയചന്ദ്രൻ,ജയന്തി കൃഷ്ണ,വത്സലകുമാരി,സെലീന തുടങ്ങിയവർ പങ്കെടുത്തു.പഞ്ചായത്ത് അംഗങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച് കുന്തള്ളൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ബിജു കിഴുവിലം, യൂത്ത് കോൺഗ്രസ് നേതാവും മുൻ മണ്ഡലം പ്രസിഡന്റുമായ ഷമീർ കിഴുവിലം,ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റുമാരായ രാധാകൃഷ്ണൻ നായർ,അജു കൊച്ചാലുംമൂട്,അനിൽ ഗോപി,ജനറൽ സെക്രട്ടറി ഷാനവാസ്,നൗഷാദ്,സജ്ജാദ് തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL