SignIn
Kerala Kaumudi Online
Saturday, 31 October 2026 2.58 PM IST

ആദ്യം വിവാഹം ക്ഷണിച്ചത് സുരേഷ് ഗോപിയെ; "കാലിൽ വീണ് അനുഗ്രഹം വാങ്ങാൻ ആഗ്രഹിച്ചെങ്കിലും നടന്നില്ല, അദ്ദേഹം പറഞ്ഞത്"

suresh-gopi

നടി ശ്രീവിദ്യ മുല്ലശ്ശേരി വിവാഹിതയാകാൻ പോകുകയാണ്. സംവിധായകൻ രാഹുൽ രാമചന്ദ്രനാണ് വരൻ. സെപ്തംബർ എട്ടിന് എറണാകുളത്തുവച്ചാണ് ഇരുവരുടെയും വിവാഹം. കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപിയെയാണ് നടി ആദ്യം വിവാഹം ക്ഷണിച്ചത്. ഇതിന്റെ വീഡിയോ യൂട്യൂബിലൂടെ താരം പങ്കുവച്ചിട്ടുണ്ട്.

തൃശൂരിലെ വസതിയിലെത്തിയാണ് ശ്രീവിദ്യയും രാഹുലും സുരേഷ് ഗോപിയെ വിവാഹം ക്ഷണിച്ചത്. ക്ഷണക്കത്തിനൊപ്പം മുണ്ട്, വെറ്റില, മഞ്ഞൾ, അടയ്ക്ക എന്നിവ തളികയിൽ വച്ചാണ് ശ്രീവിദ്യയും രാഹുലും സുരേഷ് ഗോപിയ്ക്ക് നൽകിയത്. ഒപ്പം കുറച്ച് പലഹാരങ്ങളും നൽകി.

'ഞങ്ങൾ എത്തിയപ്പോഴേക്ക് സാറും എത്തി. സാറിന്റെ രാജകീയ വരവൊക്കെ കണ്ടപ്പോൾ ഭയങ്കര സന്തോഷമായി. ഗസ്റ്റ് ഹൗസിലെ സാറിന്റെ മുറിയാണിത്. ഞങ്ങൾ കൊണ്ടുവന്ന തളികയൊക്കെ കൊടുത്തു. സത്യം പറഞ്ഞാൽ അനുഗ്രഹം വാങ്ങിയില്ല. കാലുതൊട്ട് വീഴണമെന്നുണ്ടായിരുന്നു. പക്ഷേ പറ്റിയില്ല. കാരണം, സാർ പറഞ്ഞു അത് കല്യാണത്തിന് മതിയെന്ന്. അപ്പോൾ ആയിക്കോട്ടെയെന്ന് ഞാനും പറഞ്ഞു.

ഞങ്ങൾ സ്വീറ്റ്സ് കൊടുത്തപ്പോൾ സാർ ഒരുപാട് സ്വീറ്റ്സ് ഞങ്ങൾക്ക് തന്നു. എവിടുന്നൊക്കെയോ കൊണ്ടുവന്ന സ്വീറ്റ്സ് ഇരുന്ന് കഴിച്ചു. ഭക്ഷണം ഒന്നിച്ചുകഴിക്കാമെന്ന പ്ലാൻ ഉണ്ടായിരുന്നതിനാൽ സ്വീറ്റ്സ് അധികം കഴിച്ച് വയറ് നിറയുമോയെന്ന ടെൻഷൻ എനിക്കുണ്ടായിരുന്നു.ഞങ്ങളുടെ ആഗ്രഹം പോലെ തന്നെ കല്യാണം ആദ്യം സാറിനെ വിളിച്ചു.'- നടി പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SURESH GOPI, SREEVIDYA MULLACHERY, WEDDING, INVITATION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY