SignIn
Kerala Kaumudi Online
Thursday, 03 September 2026 4.00 AM IST

മിഥുൻ ചക്രവർത്തിക്ക്  ദാദാസാഹിബ്  ഫാൽക്കെ  അവാർഡ്

READ ENGLISH VERSION
mithun-chakraborty

ന്യൂഡൽഹി: രാജ്യത്തെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ദാദാസാഹിബ് ഫാൽക്കെ അവാർഡ് ബോളിവുഡ് നടൻ മിഥുൻ ചക്രവർത്തിക്ക്. കേന്ദ്ര വാർത്താ വിനിമയ പ്രക്ഷേപണ വകുപ്പ് മന്ത്രി അശ്വിനി വെെഷ്‌ണവാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. ഇന്ത്യൻ ചലച്ചിത്രരംഗത്ത് മിഥുൻ ചക്രവർത്തി നൽകിയ സംഭാവനകളെ പരിഗണിച്ചാണ് ദാദാസാഹിബ് ഫാൽക്കെ അവാർഡ് നൽകാൻ ജൂറി തീരുമാനിച്ചതെന്ന് മന്ത്രി എക്സ് പേജിൽ കുറിച്ചു. 2024 ഒക്ടോബർ എട്ടിന് നടക്കുന്ന എഴുപതാമത് ദേശീയ ചലച്ചിത്ര അവാർഡ് ദാന ചടങ്ങിൽ അവാർഡ് സമ്മാനിക്കുമെന്നും അദ്ദേഹം അറിയിച്ചു.

1976ൽ സിനിമാജീവിതം ആരംഭിച്ച മിഥുൻ ചക്രവർത്തിക്ക് ഇന്നും സിനിമാപ്രേമികൾക്കിടയിൽ ഒരു സ്ഥാനമുണ്ട്. ഡിസ്കോ ഡാൻസ്, ജംഗ്, പ്രേം പ്രതിഗ്യാ, പ്യാർ ഝുക്ടാ നഹി, മർദ് തുടങ്ങിയ നിരവധി ചിത്രങ്ങളിലൂടെ ഇന്ത്യയെമ്പാടും നിരവധി ആരാധകരെ സൃഷ്ടിച്ച നടനാണ് മിഥുൻ ചക്രവർത്തി. 2023ൽ ഡിസംബറിൽ പുറത്തിറങ്ങിയ ബംഗാളി ചിത്രം കാബൂളിവാലയിലാണ് മിഥുൻ ചക്രവർത്തി ഒടുവിൽ അഭിനയിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DADASAHEB PHALKE AWARD, MITHUN CHAKRABORTY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY