SignIn
Kerala Kaumudi Online
Wednesday, 21 October 2026 11.00 AM IST

ജയിൽ മാറ്റിയതിലെ പ്രതികാരം; ജാമ്യത്തിലിറങ്ങിയ പ്രതി ജയിൽ സൂപ്രണ്ടിനെ ആക്രമിച്ചു

binu

പത്തനംതിട്ട: ജയിൽ സൂപ്രണ്ടിനെ വീട്ടിൽ കയറി ആക്രമിക്കാൻ ശ്രമിച്ച മുൻ തടവുകാരൻ പിടിയിൽ. പത്തനംതിട്ട റാന്നി സ്വദേശി ബിനു മാത്യുവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്.

കൊട്ടാരക്കര സബ് ജയിലിലെ ഡെപ്യൂട്ടി സൂപ്രണ്ട് അബ്‌ദുൾ സത്താറിന്റെ കോന്നിയിലെ വീട്ടിൽ അതിക്രമിച്ച് കയറിയാണ് പ്രതി ആക്രമിക്കാൻ ശ്രമിച്ചത്. റിമാൻഡ് തടവുകാരനായിരിക്കെ ജയിൽ മാറ്റിയതിലെ വിരോധത്തിലായിരുന്നു ജാമ്യത്തിൽ ഇറങ്ങിയ ശേഷം സൂപ്രണ്ടിനെ തേടി ഇയാൾ എത്തിയത്. ആക്രമിക്കാൻ ശ്രമിച്ച പ്രതിയെ നാട്ടുകാരാണ് പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്. സംഭവത്തിൽ കേസെടുത്ത ശേഷം ബിനുവിനെ പൊലീസ് ജാമ്യത്തിൽ വിട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY, BINU, PATHANAMTHITTA, CASE, JAIL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY