തിരുവനന്തപുരം: ആന്ധ്രാപ്രദേശ് സ്വദേശിനിയായ 16കാരിയെ കോവളത്തെ വിവിധ സ്‌പാകളിലെത്തിച്ച് പീഡനത്തിനിരയാക്കിയ സംഭവത്തിൽ സംസ്ഥാന ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. മാദ്ധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ കമ്മീഷൻ അംഗം ഡോ. എഫ് വിൽസൺ ആണ് നടപടി സ്വീകരിച്ചത്. സംഭവം അതീവ ഗൗരവകരമാണെന്നും പെൺകുട്ടിക്ക് കൗൺസിലിംഗ് നൽകുമെന്നും കമ്മീഷൻ അറിയിച്ചു.
കുട്ടിയെ കാണാനില്ലെന്ന് കാട്ടി ഇളയമ്മ നാഗലക്ഷ്‌മി നൽകിയ പരാതിയിലാണ് കോവളം പൊലീസ് അന്വേഷണം ആരംഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പെൺകുട്ടിയെയും ആൺസുഹൃത്തിനെയും കാട്ടാക്കടയിൽ നിന്ന് കോവളം പൊലീസ് പിടികൂടിയത്. പിന്നീട് പെൺകുട്ടിയെ സർക്കാരിന്റെ നിയന്ത്രണത്തിലുള്ള അഭയകേന്ദ്രത്തിലേക്ക് മാറ്റി. അവിടെ നടത്തിയ കൗൺസിലിംഗിലാണ് താൻ പീഡനത്തിനിരയായ വിവരം പെൺകുട്ടി അറിയിച്ചത്.
കുട്ടിയുടെ ഇളയമ്മയും ഭർത്താവുമാണ് ആയുർ കേരള റിസോർട്ടിൽ എത്തിച്ച് ലൈംഗിക ചൂഷണത്തിന് ഇരയാക്കിയത്. കുട്ടിക്കൊപ്പം ഇളയമ്മയും ഭർത്താവും സ്പായിൽ താമസിക്കുകയായിരുന്നു. അവിടെ നിന്ന് പിണങ്ങിയതോടെ ഇവർ പെൺകുട്ടിയുമായി ഡ്രീംസ് സ്പായിൽ എത്തി. ഇതിനിടെ, ആദ്യത്തെ സ്പായിൽ വച്ച് പരിചയപ്പെട്ട നെയ്യാർ ഡാം സ്വദേശിയായ യുവാവിനൊപ്പം കഴിഞ്ഞ മാസം 19 ന് പെൺകുട്ടി ഒളിച്ചോടുകയായിരുന്നു.
അഭയകേന്ദ്രത്തിൽ വച്ച് പരിഭാഷകന്റെസഹായത്തോടെ നടത്തിയ കൗൺസലിംഗിലാണ് പീഡനം കുട്ടി വെളിപ്പെടുത്തിയത്. ഇതോടെ ഇളയമ്മയും ഭർത്താവും ഒളിവിൽ പോയി. പെൺകുട്ടി പഠിച്ചിരുന്ന സ്‌കൂളുകളുമായി ബന്ധപ്പെട്ട് പെൺകുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ലന്ന് പൊലീസ് ഉറപ്പുവരുത്തിയിരുന്നു.
The Kerala State Commission for Protection of Child Rights has registered a suo motu case after reports that a 16-year-old girl from Andhra Pradesh was sexually abused at spas in Kovalam. Police began investigating after a missing-person complaint. The girl disclosed the abuse during counselling at a government-run shelter, and the commission said she would receive further counselling.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |