SignIn
Kerala Kaumudi Online
Tuesday, 29 September 2026 10.07 AM IST

ഐശ്വര്യയെ കുറിച്ചുള്ള ഷാരൂഖിന്റെ പരാമർശത്തിൽ സൽമാൻ ക്ഷുഭിതനായി, വൻവാക്കേറ്റവും

sharukh-salman

മുംബയ്: ബോളിവുഡ് താരം സൽമാൻ ഖാനോടുള്ള ലോറൻസ് ബിഷ്ണോയി സംഘത്തിന്റെ വൈരാഗ്യമാണ് മഹാരാഷ്ട്ര മുൻ മന്ത്രിയും എൻ.സി.പി നേതാവുമായ ബാബ സിദ്ദിഖിയുടെ കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം. സൽമാന്റെ അടുത്തയാൾക്കരെ വകവരുത്തുമെന്ന് നേരത്തെ ബിഷ്ണോയി സംഘം അറിയിച്ചിരുന്നു. അതിൽ നിന്ന് തന്നെ വ്യക്തമാണ് സൽമാനുമായുള്ള സിദ്ദിഖിയുടെ ബന്ധം. രാഷ്ട്രീയത്തിന് ഒപ്പം ബോളിവുഡിൽ വളരെ ആഴത്തിലുള്ള ബന്ധങ്ങളുള്ള വ്യക്തിയായിരുന്നു സിദ്ദിഖി.ബോളിവുഡ് താരങ്ങളടക്കം പങ്കെടുക്കുന്ന ഇഫ്താർ പാർട്ടികളുൾപ്പെടെ സിദ്ദിഖി സംഘടിപ്പിച്ചിരുന്നു. അങ്ങനെ ബാന്ദ്ര ബോയ് എന്ന പേരും ലഭിച്ചു.

സൂപ്പർസ്റ്റാറുകളായ സൽമാൻ ഖാനും ഷാരൂഖ് ഖാനും തമ്മിൽ വർഷങ്ങളായുണ്ടായിരുന്ന പിണക്കം ഇല്ലാതാക്കിയത് ബാബ സിദ്ദിഖിയുടെ ഇടപെടലിലൂടെയാണ്. അഞ്ചു വർഷം നീണ്ട പിണക്കമാണ് ഒരു ഇഫ്താർ പാർട്ടിയിലൂടെ സിദ്ദിഖി ഇല്ലാതാക്കിയത്. 2008ലാണ് ഇരുവരും തമ്മിൽ പിണക്കത്തിലാകുന്നത്.

ജൂലായ് 17ന് കത്രീന കൈഫിന്റെ ജന്മദിനത്തോട് അനുബന്ധിച്ച് നടന്ന പാർട്ടിയിൽ വച്ച് സൽമാന്റെ മുൻ കാമുകിയായിരുന്ന ഐശ്വര്യ റായിയെക്കുറിച്ച് ഷാരൂഖ് നടത്തിയ പരാമർശം വൻ വാക്കേറ്റത്തിൽ കലാശിക്കുകയായിരുന്നു. അതിനുശേഷം ഇരുവരും തമ്മിൽ അകൽച്ചയിലാകുകയും പരിപാടികളിൽ പോലും ഒരുമിച്ച് വരാതാകുകയും ചെയ്‌തു. അഞ്ച് വർഷത്തോളം ആ പിണക്കം നീണ്ടു. 2013ൽ ബാബ സിദ്ദിഖിയുടെ പദ്ധതിയിലൂടെയാണ് ഇരുവരും പിണക്കം മറന്ന് സംസാരിക്കുന്നത്. സിദ്ദിഖി നടത്തിയ ഇഫ്‌താർ വിരുന്നിൽ സൽമാൻ ഖാന്റെ പിതാവായ സലിം ഖാന്റെ സമീപത്താണ് ഷാരൂഖ് ഖാന് ഇരിപ്പിടം ഒരുക്കിയത്. അതിലൂടെ സൽമാനും ഷാരൂഖും നേരിട്ടു കാണുകയെന്നതായിരുന്നു സിദ്ദിഖിയുടെ പദ്ധതി. പരസ്പരം കണ്ടതോടെ താരങ്ങൾ ആലിംഗനം ചെയ്യുകയും പിണക്കം അവസാനിപ്പിക്കുകയും ചെയ്തു. ഇത്തരത്തിൽ മഹാരാഷ്ട്ര രാഷ്ട്രീയത്തിലും സിനിമാ മേഖലയിലും അദ്ദേഹത്തിന് വലിയ സ്വാധീനമാണുണ്ടായിരുന്നത്. ബാബ സിദ്ദിഖി കൊല്ലപ്പെട്ടെന്ന വാർത്ത കേട്ട് ബോളിവുഡിലെ പ്രമുഖർ ആശുപത്രിയിലേക്ക് ഓടിയെത്തി.

ബിഗ് ബോസ് ഷൂട്ടിംഗ് നിറുത്തിവച്ചാണ് സൽമാൻ ഖാൻ എത്തിയത്. നടി ശിൽപ ഷെട്ടി പൊട്ടിക്കരഞ്ഞുകൊണ്ടാണ് ആശുപത്രിയിൽ നിന്നിറങ്ങിയത്.

1977ൽ വളരെ ചെറുപ്പത്തിൽേ കോൺഗ്രസ് പാർട്ടിയിലൂടെയാണ് സിദ്ദിഖി രാഷ്ട്രീയത്തിലെത്തുന്നത്.  കുറഞ്ഞ കാലയളവിനുള്ളിൽ മുംബയ് യൂത്ത് കോൺഗ്രസ് പ്രസിഡന്റായി. 1992ൽ മുംബയ് കോർപറേഷൻ കൗൺസിലർ. ഇക്കാലത്ത് ബോളിവുഡ് സൂപ്പർ താരവും അഞ്ച് തവണ കോൺഗ്രസ് എം.പിയുമായിരുന്ന സുനിൽ ദത്തുമായി അടുത്ത ബന്ധം. 1999ൽ ബാന്ദ്ര വെസ്റ്റിൽ നിന്ന് കോൺഗ്രസ് ടിക്കറ്റിൽ മത്സരം. 2004ൽ വിലാസ് റാവു ദേശ്‌മുഖിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ്- എൻ.സി.പി മന്ത്രിസഭയിൽ ഭക്ഷ്യ സിവിൽ സപ്ലൈസ്, തൊഴിൽ മന്ത്രി. ശിവസേനയുമായി ചേർന്ന് സഖ്യം രൂപീകരിക്കാനുള്ള കോൺഗ്രസ് തീരുമാനത്തിൽ പ്രതിഷേധിച്ച് പാർട്ടി വിട്ടു. എൻ.സി.പിയിൽ

അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എൻ.സി.പിയിൽ പ്രവർത്തിച്ചു വരികയായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SALMAN KHAN, SHARUKH KHAN, AISWARYA RAI, KATRINA KAIF, BABA SIDHIQUI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY