പട്ടാമ്പി: ഹിന്ദു ഐക്യവേദി സംസ്ഥാന രക്ഷാധികാരി ശശികല ടീച്ചറുടെ ഭർത്താവ് വിജയകുമാർ (കുഞ്ഞുമണി ഏട്ടൻ) അന്തരിച്ചു. 70 വയസായിരുന്നു. വിജീഷ്, മഹേഷ്, ഗിരീഷ് എന്നിവർ മക്കളാണ്. സംസ്‌കാരം ബുധനാഴ്‌ച രാവിലെ 11 മണിയ്‌ക്ക് പട്ടാമ്പിയിൽ മരുതൂരിലെ തറവാട് വീട്ടുവളപ്പിൽ നടക്കും.
വൈകിട്ടോടെ മൃതദേഹം വീട്ടിലെത്തിച്ചു. ബിജെപി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ, ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷൻ ആർവി ബാബു എന്നിവരടക്കം നിരവധിപേർ ആദരാഞ്ജലികൾ അർപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |