SignIn
Kerala Kaumudi Online
Thursday, 19 February 2026 4.24 AM IST

17കാരി അമ്മയായി, കുഞ്ഞിന് എട്ടുമാസം പ്രായം; പത്തനംതിട്ടയിൽ 21കാരൻ അറസ്റ്റിൽ

Increase Font Size Decrease Font Size Print Page
police

പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത പെൺകുട്ടി അമ്മയായ സംഭവത്തിൽ 21കാരൻ അറസ്റ്റിൽ. പത്തനംതിട്ട അടൂർ ഏനാത്താണ് 17 വയസുകാരി പ്രസവിച്ച സംഭവത്തിൽ ആദിത്യൻ എന്ന യുവാവിനെ പോക്‌സോ കേസിൽ ഏനാത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ പെൺകുട്ടിയോടൊപ്പം താമസിക്കുകയായിരുന്നു. സംഭവത്തിൽ പെൺകുട്ടിയുടെ അമ്മയും കേസിൽ പ്രതിയായേക്കും. കുടുംബത്തിലെ അസ്വാരസ്യങ്ങളെത്തുടർന്ന് ബന്ധുവാണ് 17കാരി അമ്മയായതായി പരാതി നൽകിയത്.

ഏറെക്കാലമായി ആദിത്യനും പെൺകുട്ടിയും ഒരുമിച്ചാണ് താമസം. കുഞ്ഞിനിപ്പോൾ എട്ട് മാസം പ്രായമായി. പെൺകുട്ടിയും യുവാവും ഒരുമിച്ച് താമസിക്കുന്നതിനെക്കുറിച്ച് പെൺകുട്ടിയുടെ വീട്ടുകാർക്ക് അറിയാമായിരുന്നുവെന്ന് പൊലീസ് പറയുന്നു. കുടുംബാംഗങ്ങളുടെ സമ്മതത്തോടെയുള്ള ബന്ധമായിരുന്നു ഇരുവരുടേതെന്നും പൊലീസ് പറഞ്ഞു. നിലവിൽ പെൺകുട്ടിക്കും കുഞ്ഞിനും ആരോഗ്യ പ്രശ്നങ്ങളില്ല. ഇരുവരെയും മഹിളാ മന്ദിരത്തിലേയ്ക്ക് മാറ്റിയേക്കും. പൊലീസ് ചൈൽഡ് ലൈൻ അധികൃതരുമായി ബന്ധപ്പെട്ടിട്ടുണ്ട്.

TAGS: CASE DIARY, POCSO, ARREST, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY