കണ്ണൂർ: ജില്ലാ ഫുട്‌ബാൾ അസോസിയേഷന്റെ സീനിയർ സൂപ്പർ ഡിവിഷൻ, സീനിയർ ഡിവിഷൻ, ലീഗ് ഫുട്‌ബാൾ ചാമ്പ്യൻഷിപ്പ് മത്സരങ്ങൾ ഇന്ന് കണ്ണൂർ ജവഹർ സ്റ്റേഡിയത്തിൽ നടക്കും. വൈകീട്ട് നാലിന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. ജില്ലാ ഫുട്‌ബാൾ അസോസിയേഷൻ ആക്ടിംഗ് പ്രസിഡന്റ് വി.എം ബാബുരാജ് അദ്ധ്യക്ഷത വഹിക്കും. ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണർ വി. രാജേഷ് മുഖ്യാതിഥിയാകും. കേരള ഫുട്‌ബാൾ അസോസിയേഷൻ വൈസ് പ്രസിഡന്റ് പി.വി പവിത്രൻ, ബ്രാൻഡ് ഡവലപ്പ്‌മെന്റ് ഓഫിസർ ഷെഫ് ഷാൻ എന്നിവർ പ്രസംഗിക്കും. ഉദ്ഘാടന മത്സരത്തിൽ ദി ബ്രദേഴ്‌സ് ക്ലബ്ബ് കണ്ണൂരും കണ്ണൂർ യുനൈറ്റഡ് എഫ്.സിയും തമ്മിൽ ഏറ്റുമുട്ടും. വാർത്താസമ്മേളനത്തിൽ അസോസിയേഷൻ വൈസ് പ്രസിഡന്റ് വി. രഘൂത്തമൻ, എൻ. കുഞ്ഞിരാമൻ, കെ.വി. അശോക് കുമാർ, പി. ശ്രീജിത്ത്, സി. സഹദ് എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |