SignIn
Kerala Kaumudi Online
Saturday, 30 May 2026 5.47 PM IST

എമ്പുരാൻ ടീസർ വൈകിട്ട് ഏഴിന്

mohanlal

മോഹൻലാൽ നായകനായി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബിഗ് ബഡ്‌ജറ്റ് ചിത്രം എമ്പുരാൻ ടീസർ ഇന്ന് വൈകിട്ട് 7ന് റിലീസ് ചെയ്യും. മലയാളം, തമിഴ്, തെലുങ്ക്, കന്നട ഭാഷകളിൽ ടീസർ റിലീസ് ചെയ്യും.അബ്‌റാം ഖുറേഷിയായുള്ള മോഹൻലാലിന്റെ രണ്ടാം വരവിന് ആകാംക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. 2019ൽ ലൂസിഫറിന്റെ വൻ വിജയത്തിനു പിന്നാലെ 2019ൽ പ്രഖ്യാപിച്ച എമ്പുരാന്റെ ചിത്രീകരണം ആരംഭിച്ചത് 2023 ഒക്ടോബറിലായിരുന്നു. ലൂസിഫറിലെ താരങ്ങളായ പൃഥ്വിരാജ്, ടൊവിനോ തോമസ്, മഞ്ജുവാര്യർ, ഇന്ദ്രജിത്ത്, സായ് കുമാർ, ശശി കപൂർ, ബൈജു സന്തോഷ്, സാനിയ അയ്യപ്പൻ തുടങ്ങിയവർ ശക്തമായ സാന്നിദ്ധ്യങ്ങളാകുന്നു. മുരളി ഗോപി ആണ് രചന. സുജിത് വാസുദേവ് ഛായാഗ്രഹണം നിർവഹിക്കുന്നു.

ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരും ലൈക പ്രൊഡക്‌ഷൻസും ചേർന്നാണ് നിർമ്മാണം. മാർച്ച് 27ന് എമ്പുരാൻ തിയേറ്ററിൽ എത്തും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CINEMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY