
തിരുവനന്തപുരം: സർക്കാർ സർവീസിൽ നിന്ന് 2021ന് മുമ്പ് വിരമിച്ചവർക്കുള്ള പെൻഷൻ പരിഷ്കരണ കുടിശികയുടെ അവസാന ഗഡു അടുത്ത മാസം നൽകും. ഉത്തരവ് ഉടൻ പുറത്തിറക്കുമെന്നാണ് സൂചന. 4.81 ലക്ഷം പേർക്ക് പ്രയോജനം കിട്ടും. 600 കോടിയാണ് വേണ്ടത്. 2021ലാണ് സംസ്ഥാനത്ത് പതിനൊന്നാം ശമ്പളപെൻഷൻ പരിഷ്കരണം നടപ്പാക്കിയത്. 2019 മുതൽ മുൻകാല പ്രാബല്യത്തോടെയായിരുന്നു ഇത്. പുതുക്കിയ നിരക്കിൽ 2021മുതൽ ശമ്പളവും പെൻഷനും നൽകിത്തുടങ്ങിയെങ്കിലും 2019 മുതലുള്ള പെൻഷൻ കുടിശിക നാല് തുല്യഗഡുക്കളായി 2023നകം നൽകുമെന്നായിരുന്നു വാഗ്ദാനം. ജീവനക്കാരുടേത് നാലുതവണകളായി പി.എഫിൽ ലയിപ്പിക്കുമെന്നും പറഞ്ഞിരുന്നു. പെൻഷന്റെ മൂന്ന് ഗഡുക്കൾ നൽകി. ശേഷിക്കുന്ന ഒരു ഗഡുവാണ് ഇപ്പോൾ നൽകുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |