
ആലുവ: മുൻ എം.എൽ.എ പി.വി. അൻവറിനെതിരായ പാട്ടഭൂമിയിടപാട് കേസിൽ എടത്തല ഗ്രാമ പഞ്ചായത്തിൽ തിരുവനന്തപുരത്ത് നിന്നുള്ള വിജിലൻസ് സംഘം രേഖകൾ പരിശോധിച്ചു. ആലുവയിലെ 11. 46 എക്കർ പാട്ടഭൂമി അനധികൃതമായി പോക്കുവരവ് ചെയ്തെന്ന പരാതിയിലാണ് പരിശോധന. ഇന്നലെ രാവിലെ എടത്തലയിലെത്തി പഞ്ചായത്ത് സെക്രട്ടറി ഉൾപ്പെടെയുള്ളവരിൽ നിന്ന് വിശദാംശങ്ങൾ ചോദിച്ചറിഞ്ഞു. തിരുവനന്തപുരം വിജിലൻസ് യൂണിറ്റിലെ ഇൻസ്പെക്ടർ സിജു കെ. നായരുടെ നേതൃത്വത്തിലുള്ള സംഘമാണെത്തിയത്. ഭൂമിയിലും സംഘം പരിശോധിച്ചു. കെട്ടിടങ്ങളുടെയും അതിർത്തികളുടെയും വിശദാംശങ്ങൾ ശേഖരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |