SignIn
Kerala Kaumudi Online
Sunday, 31 May 2026 8.22 AM IST

ചെങ്കള പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച്

1

കാസർകോട് :നാട്ടിൽ ശുദ്ധ ജലം ഉറപ്പ് വരുത്തുക, ജലസ്രോതസ്സുകൾ മലിനമാക്കിയ അഭയം ഡയാലിസിസ് കേന്ദ്രത്തിന്റെ പ്രവർത്തനാനുമതി റദ്ദ് ചെയ്യുക,അഭയത്തിലെ അനധികൃത നിർമ്മിതികൾ പൊളിച്ച് മാറ്റുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ബാരിക്കാട് ജനകീയ ആക്ഷൻ കമ്മിറ്റി ചെങ്കള പഞ്ചായത്ത് കാര്യാലയത്തിലേക്ക് ബഹുജനമർച്ച് നടത്തി ആക്ഷൻ കമ്മിറ്റി ചെയർമാൻ എ.മുഹമ്മദ് കുഞ്ഞിയുടെ അധ്യക്ഷതയിൽ ഡി.സി.സി ജനറൽ സെക്രട്ടറി എം.സി പ്രഭാകരൻ ഉദ്ഘാടനം ചെയ്തു . പ്രമുഖ സാമൂഹ്യ പരിസ്ഥിതി പ്രവർത്തകൻ ഡോ.ഡി.സുരേന്ദ്രനാഥ് മുഖ്യപ്രഭാഷണം നടത്തി. മേരി അബ്രഹാം കാദർ അറഫ, നഹാവുദ്ദീൻ,അബ്ദുൽ റസ്സാക്ക്, സത്താർ ഹാജി, പി.ബി.കൃഷ്ണൻ, അക്ഷൻ കമ്മിറ്റി കൺവീനർ ബേബി ദാമോദരൻ, തനാനി അബ്ദുൽ സലാം എന്നിവർ സംസാരിച്ചു. ബി.അബ്ദുൽ മുനീർ സ്വാഗതവും പി.എ.ഹനീഫ നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KANNUR, ACTION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL