SignIn
Kerala Kaumudi Online
Friday, 25 September 2026 5.10 AM IST

മലബാർ ഗോൾഡ് 12 പുതിയ ഷോറൂമുകൾ തുറക്കുന്നു

malabar-gold

ആഗോള തലത്തിൽ പ്രവർത്തനം വിപുലീകരിക്കുന്നു

കോഴിക്കോട് : പ്രമുഖ ജുവലറി ബ്രാൻഡായ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ആഗോള വിപുലീകരണത്തിന്റെ ഭാഗമായി ഈ മാസം ഇന്ത്യയിലുടനീളം 12 പുതിയ ഷോറൂമുകൾ ആരംഭിക്കുന്നു. ഇതോടെ 13 രാജ്യങ്ങളിലായി മൊത്തം ഷോറൂമുകളുടെ എണ്ണം 391 ആകും. മുംബൈയിലെ പൻവേൽ, പൂനെയിലെ സിംഗാഡ് റോഡ്, ഒഡീഷയിലെ ബ്രഹ്മപൂർ, സൗഭാഗ്യനഗർ, ജാർഖണ്ഡിലെ ധൻബാദ്, കർണാടകയിലെ ഹോസ്‌പേട്ട്, നാഗർഭാവി, ചിത്രദുർഖ ആന്ധ്രാപ്രദേശിലെ നന്ദ്യാൽ, അമലപുരം, മച്ചിലിപട്ടണം, ഉത്തർപ്രദേശിലെ വാരണാസി എന്നിവിടങ്ങളിലാണ് പുതിയ ഷോറൂമുകൾ ആരംഭിക്കുന്നത്. വിപുലീകരണത്തിനായി മലബാർ ഗ്രൂപ്പ് 600 കോടി രൂപ നിക്ഷേപിക്കും. വിവിധ തസ്തികകളിൽ 406 ജീവനക്കാരെ നിയമിച്ചു.

നടപ്പുവർഷം 60 പുതിയ ഷോറൂമുകൾ തുറക്കാനും ആഗോളതലത്തിൽ സാന്നിദ്ധ്യം ശക്തമാക്കാനും മലബാർ ഗോൾഡ് ലക്ഷ്യമിടുന്നു. മിഡിൽ ഈസ്റ്റ്, യുകെ, കാനഡ എന്നിവിടങ്ങളിൽ ഏപ്രിലിൽ ആറ് പുതിയ ഷോറൂമുകൾ തുടങ്ങും. പ്രമുഖ നടനും ബ്രാൻഡ് അംബാസിഡറുമായ ജൂനിയർ എൻ.ടി. ആറുമായി ചേർന്ന് മലബാർ ഗോൾഡ് ഉപഭോക്തൃ അവബോധ ക്യാമ്പയിൻ ആരംഭിച്ചിട്ടുണ്ട്.

രാജ്യത്തെ ഉപഭോക്താക്കൾ‍ക്ക് ലോകോത്തര ഷോപ്പിംഗ് അനുഭവത്തിനൊപ്പം സുതാര്യമായ റീട്ടെയിൽ ബിസിനസ് രീതികളാണ് കമ്പനി വാഗ്ദാനം ചെയ്യുന്നതെന്ന് മലബാർ‍ ഗ്രൂപ്പ് ചെയർ‍മാൻ‍ എം.പി അഹമ്മദ് പറഞ്ഞു,

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360