
കൊച്ചി: വിതരണസമയത്ത് തകരാർ കണ്ടെത്തുന്ന ഭാരത് ഗ്യാസ് എൽ.പി.ജി സിലിണ്ടറുകൾ സൗജന്യമായി മാറ്റിനൽകുന്ന പദ്ധതിയുമായി ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ്(ബി.പി.സി.എൽ). 'സീറോ കാ ദം' പദ്ധതിയുടെ ആദ്യഘട്ടം തിരുവനന്തപുരത്ത് നടപ്പാക്കും. പിന്നീട് മറ്റിടങ്ങളിലേക്ക് വ്യാപിപ്പിക്കും.
പ്ലാന്റിൽനിന്ന് ഗുണഭോക്താവിന്റെ വീട്ടുപടിക്കൽ എത്തുംവരെ ഓരോ ഘട്ടത്തിലും സിലിണ്ടറിന്റെ ഗുണമേന്മയും സുരക്ഷയും ഉറപ്പാക്കുകയാണ് ലക്ഷ്യം.
തകരാറുള്ള സിലിണ്ടറുകൾക്ക് പകരം പുതിയത് നൽകും. നാഷണൽ അക്രെഡിറ്റേഷൻ ബോർഡ് ഫോർ ടെസ്‌റ്റിംഗ് ആൻഡ് കാലിബറേഷൻ ലാബോറട്ടറീസിന്റെ അംഗീകാരമുള്ള സ്വതന്ത്ര ഏജൻസികളുടെ പരിശോധനയ്ക്ക് പുറമെ സാങ്കേതികവിദ്യ, പരിപാലനം, സുരക്ഷാ പരിശോധനകൾ എന്നിവയും സംഘടിപ്പിക്കും. ഉയർന്ന ഗുണമേന്മയുള്ള സിലിണ്ടറുകൾ വിതരണം ചെയ്യുന്നതിനുള്ള ബി.പി.സി.എല്ലിന്റെ പ്രതിബദ്ധതയാണ് പദ്ധതിയെന്ന് എൽ.പി.ജി വിഭാഗം ബിസിനസ് ഹെഡ് ടി.വി പാണ്ഡ്യൻ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |