SignIn
Kerala Kaumudi Online
Tuesday, 26 May 2026 5.21 AM IST

അടിയൊഴുക്കായി ലഹരി, വർദ്ധിച്ച് കുറ്റകൃത്യങ്ങൾ

crime

കോഴിക്കോട്: കൊലപാതകങ്ങളടക്കമുള്ള കുറ്റകൃത്യങ്ങൾ വർദ്ധിക്കുന്നതിനു പിന്നിൽ അടിയൊഴുക്കായി പ്രവർത്തിക്കുന്നത് ലഹരിയാണെന്ന് പൊലീസും മനോരോഗ വിദഗ്ദ്ധരും. മറ്റു പ്രശ്നങ്ങളുമുണ്ടെങ്കിലും ക്രൂരമായ കൊലപാതകങ്ങൾക്ക് പ്രധാന കാരണം ലഹരിയാണ്. രണ്ടു മാസത്തിനിടെ സംസ്ഥാനത്ത് 65 കൊലപാതകങ്ങളുണ്ടായതിൽ 55 എണ്ണത്തിന്റെയും കാരണങ്ങളിൽ ലഹരി ഉപയോഗവുമുള്ളതായി മുതിർന്ന പൊലീസുദ്യോഗസ്ഥർ പറയുന്നു. കോഴിക്കോട് ഈങ്ങാപ്പുഴയിൽ ഷിബിലയെ ഭർത്താവ് യാസിർ കുത്തിക്കൊന്നതും ആഷിക്ക് ഉമ്മ സുബെെദയെ കൊന്നതും ഒരു മാസത്തിനിടെയാണ്. രണ്ടു യുവാക്കളും ലഹരിക്ക് അടിമകളായിരുന്നു. യാസിർ ലഹരി ഉപയോഗിച്ചുള്ള ലെെംഗിക വെെകൃതത്തിനും അടിമയായിരുന്നുവത്രേ. ആസിഡ് ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലുള്ള പേരാമ്പ്ര സ്വദേശി പ്രബിഷയ്ക്കും പറയാനുള്ളത് മുൻ ഭർത്താവ് പ്രശാന്തിന്റെ ലഹരി ആസക്തിയെപ്പറ്റിയാണ്. സംസ്ഥാനത്ത് ലഹരിക്കേസുകളും കുറ്റകൃത്യങ്ങളും വർദ്ധിക്കുകയുമാണ്. പ്രശ്നം പരിഹരിക്കാൻ വിവിധ വകുപ്പുകളുടെ ഏകോപനം വേണമെന്നാണ് പൊലീസിന്റെ ആവശ്യം.

2024ൽ രാജ്യത്ത് രജിസ്റ്റർ ചെയ്ത 89,913 ലഹരിക്കേസുകളിൽ 30 ശതമാനത്തിലേറെയും കേരളത്തിലെന്നാണ് നർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോയുടെ കണക്കുകൾ. അറസ്റ്റ്: 24,517.

അഞ്ചു വർഷത്തിനിടെ സംസ്ഥാനത്ത് അറസ്റ്റിലായത് 1,11,540 പേർ.

കേരളത്തിൽ ലഹരി കേസ്

2022...... 26,918

2023..... 30,715

2024 ..... 27,701

സെെബർ കേസ്

2020.... 500

2024 .... 3,500

വനിതകൾക്കെതിരെ അക്രമം

2020....12,659

2024.... 18,887

കുട്ടികൾക്കെതിരെ അക്രമം

2020.... 3,941

2024 .... 5,140

റോഡപകട മരണം

2020....2,979

2024 ....3,774

വിദ്യാർത്ഥികളെയും യുവാക്കളെയും ലക്ഷ്യം വച്ചാണ് ലഹരിയെത്തുന്നതെന്നാണ് സൂചന. ഇതിനെതിരെ ശക്തമായ ബോധവത്കരണം വേണം.

- അഷ്റഫ് കാവിൽ

മുൻ അസി. ഡയറക്ടർ

സാമൂഹ്യനീതി വകുപ്പ്

ലഹരി ഉപയോഗിക്കുന്നതിന്റെ ഭാഗമായി കുറ്റപ്പെടുത്തുന്നുവെന്ന തോന്നലും പലരോടും സംശയവുമുണ്ടാകും. ഇതും അക്രമത്തിലേക്ക് നയിക്കും.

- ഡോ. സി.ശിശിര

ക്ളിനിക്കൽ സെെക്കോളജിസ്റ്റ്

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY