SignIn
Kerala Kaumudi Online
Sunday, 12 July 2026 6.09 AM IST

ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലെ മോഷണം: പ്രതി പിടിയിൽ

photo

ചാരുംമൂട് : ഭരണിക്കാവ് ബ്ളോക്ക് പഞ്ചായത്ത് ഓഫീസിലും അനുബന്ധ സ്ഥാപനങ്ങളിലും മോഷണം നടത്തിയ കുപ്രസിദ്ധ മോഷ്ടാവ് മുട്ടജോസ് എന്നറിയപ്പെടുന്ന കൊല്ലം മങ്ങാട് കണ്ടച്ചിറഭാഗം ഇലയാട്ടുവിള വീട്ടിൽ ജോസ് (50) അറസ്റ്റിൽ. കറ്റാനത്തിനു സമീപം വെട്ടിക്കോട് ഭാഗത്തു നിന്നുമാണ് ജോസിനെ പിടികൂടിയത്. തുടർന്ന് ബ്ളാക്ക് പഞ്ചായത്ത് ഓഫീസിലെത്തിച്ച് തെളിപ്പെടുപ്പ് നടത്തി.

ഒരാഴ്ച മുമ്പാണ് ബ്ളോക്ക് പഞ്ചായത്ത് ഓഫീസിൽ മോഷണം നടന്നത്. ഘടക സ്ഥാപനങ്ങളായ കാന്റീൻ, കറി പൗഡർ യൂണിറ്റ് എന്നിവിടങ്ങളിൽ നിന്നായി 15000 ഓളം രൂപയാണ് മോഷ്ടിച്ചത്. ഓഫീസിലെ സി.സി.ടി.വി യുടെ ഡി.വി ആറും ഹാർഡ് സിസ്‌ക്കും അഴിച്ചു മാറ്റിയിരുന്നു. ഭരണിക്കാവ് ഗ്രാമപഞ്ചായത്ത് ഓഫീസിൽ നിന്ന് ലഭിച്ച സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്നുമാണ് പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞതും ചെങ്ങന്നൂർ ഡിവൈ.എസ്.പിയുടെ നിർദ്ദേശ പ്രകാരം നൂറനാട് എസ്.എച്ച്.ഒ ശ്യാം മുരളിയും സംഘവും അറസ്റ്റ് ചെയ്‌തത്.

15 ഓളം സ്റ്റേഷൻ പരിധിയിൽ വിവിധ മോഷണക്കേസുകളിൽ പ്രതിയായ ജോസ് ശിക്ഷയനുഭവിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. മാവേലിക്കര കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. എസ്.ഐ മാരായ എസ്.മിഥുൻ,കെ. സുരേഷ് ബാബു, എ എ.എസ്.ഐ പ്രതാപ് ചന്ദ്ര മേനോൻ, എസ്.സി.പി.ഒ മാരായ വിമൽ,ജയേഷ് , ജംഷാദ്, മനുകുമാർ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ALAPPUZHA, ARREST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY