
മുഹമ്മ: പതിനേഴുകാരന്റെ കഞ്ചാവ് ഉപയോഗത്തെക്കുറിച്ച് എക്സൈസിന് വിവരം നൽകി എന്ന് ആരോപിച്ച് യുവാവിനെ മർദ്ദിച്ച സംഭവത്തിൽ മൂന്നു പേർ പിടിയിൽ. തണ്ണീർമുക്കം പഞ്ചായത്ത് 13-ാം വാർഡ് പാലയ്ക്കൽ സാനു (47), ഇലഞ്ഞിപ്പറമ്പ് ശരത് (34),കോലോത്ത് ശ്രീജിത്ത് (40) എന്നിവരാണ് പിടിയിലായത്. തണ്ണീർമുക്കം പഞ്ചായത്ത് വാരണം കീരുവള്ളിവെളി വിനീത് രാമനാണ് (34)മർദ്ദനമേറ്റത്. വിനീത് ചേർത്തല ആശുപത്രിയിൽ ചികിത്സയിലാണ്.പ്രതികളെ ഇന്നലെ വെളുപ്പിനാണ് മുഹമ്മ പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. പൊലീസ് സംഘത്തിൽ എസ്. എച്ച്. ഒ ലൈസാദ് മുഹമ്മദിനൊപ്പം എസ്. ഐ മാരായ ഗിരീഷ്, മനോജ് കൃഷ്ണൻ,സി.പി.ഒ മാരായ അജിത്,മഞ്ജുഷ,അഖിൽ എന്നിവരും ഉണ്ടായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |