SignIn
Kerala Kaumudi Online
Tuesday, 26 May 2026 5.15 AM IST

പൊലീസിന് 241 വാഹനം വാങ്ങാൻ അനുമതി

police-jeep

തിരുവനന്തപുരം: പൊലീസിന് 33.15കോടി ചെലവിൽ 241 വാഹനങ്ങൾ വാങ്ങാൻ സർക്കാർ ഉത്തരവിറക്കി. 15വർഷമായ വാഹനങ്ങൾ പൊളിക്കാനുള്ള സ്കീമിൽ കേന്ദ്ര ധനമന്ത്രാലയം 65കോടി രൂപ കേരളത്തിന് അനുവദിച്ചിരുന്നു. ഇത് മാർച്ച് 31നകം ഉപയോഗിക്കേണ്ടതാണ്. ഈ തുകയിൽ നിന്നാണ് പൊലീസിന് വാഹനം വാങ്ങുന്നത്. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ മാനദണ്ഡങ്ങളെല്ലാം പാലിച്ചാണ് പർച്ചേസെന്ന് ‌ഡി.ജി.പി ഉറപ്പാക്കണമെന്ന് ആഭ്യന്തര അഡി.ചീഫ് സെക്രട്ടറി ഇറക്കിയ ഉത്തരവിലുണ്ട്. വിനിയോഗ സർട്ടിഫിക്കറ്റും നൽകണം.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: POLICE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA