SignIn
Kerala Kaumudi Online
Tuesday, 26 May 2026 5.16 AM IST

മാസപ്പടിക്കേസിൽ ഹൈക്കോടതി: രാഷ്ട്രീയക്കാരുടെ പേരുകൾ പരാമർശിച്ചത് രേഖകളില്ലാതെ

high-court

കൊച്ചി: മുഖ്യമന്ത്രിക്കും മകൾക്കുമെതിരായ മാസപ്പടി ആരോപണത്തിൽ സി.എം.ആർ.എല്ലിലെ ഫിനാൻസ് ഉദ്യോഗസ്ഥൻ ഉന്നയിച്ച വാദങ്ങളുടെ അടിസ്ഥാനത്തിലാണ് ഇന്ററിം സെറ്റിൽമെന്റ് ബോർഡ് രാഷ്ട്രീയ നേതാക്കളുടെ പേരുകൾ പരാമർശിച്ചതെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ഇത് കൃത്യമായ രേഖകളുടെ അടിസ്ഥാനത്തിലായിരുന്നില്ല. ഇല്ലാത്ത സേവനത്തിനാണ് പ്രതിഫലം നൽകിയതെന്ന കണ്ടെത്തലും ഈ ഉദ്യോഗസ്ഥന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ്.

തോട്ടപ്പള്ളി സ്പിൽവേ മുഖത്ത് കെ.എം.എം.എൽ നീക്കുന്ന മണൽ സി.എം.ആർ.എല്ലിന് നൽകുന്നത് കരാർപ്രകാരം വിപണിനിരക്ക് ഈടാക്കിയാണ്. പ്രളയഭീഷണി പരിഹരിക്കാനാണ് മണൽനീക്കം. ഇതിൽ മുഖ്യമന്ത്രി വഴിവിട്ട് ഇടപെട്ടെന്ന ആരോപണത്തിന് വസ്തുതകൾ ഹാജരാക്കിയിട്ടില്ല.

ഖനനത്തിന് ഭൂപരിധി ഇളവുതേടി കെ.ആർ.ഇ.എം.എൽ 2021ൽ നൽകിയ അപേക്ഷ ഉചിതമായ തീരുമാനമെടുക്കാൻ നിർദ്ദേശിച്ച് ചീഫ് സെക്രട്ടറിക്ക് മുഖ്യമന്ത്രി കൈമാറിയത് സ്വാഭാവിക നടപടിക്രമമാണ്. സമാനമായ രണ്ട് അപേക്ഷകൾ 2023ൽ സർക്കാർ നിഷേധിച്ചെന്ന കാര്യവും കണക്കിലെടുക്കണം.

പൊതുസേവകരെ സംശയത്തിന്റെ പേരിൽ പ്രതിയാക്കി ക്രിമിനൽ കോടതിയിൽ ഹാജരാകാൻ നിർദ്ദേശിക്കുന്നത് ഗൗരവകരമാണ്. അന്തസിനെയും ആത്മാഭിമാനത്തെയും സമൂഹത്തിലുള്ള സ്ഥാനത്തെയും അത് ബാധിക്കുമെന്നും കോടതി നിരീക്ഷിച്ചു.

 മാ​സ​പ്പ​ടി​ക്കേ​സ് ​നി​ല​നി​ൽ​ക്കു​ന്ന​ത്: പ്ര​തി​പ​ക്ഷ​ ​നേ​താ​വ്

മാ​സ​പ്പ​ടി​ക്കേ​സി​ൽ​ ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​മ​ക​ൾ​ക്കെ​തി​രാ​യ​ ​ആ​രോ​പ​ണ​വും​ ​അ​ന്വേ​ഷ​ണ​വും​ ​നി​ല​നി​ൽ​ക്കു​ന്ന​താ​ണെ​ന്ന് ​പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​വി.​ഡി.​ ​സ​തീ​ശ​ൻ​ ​പ​റ​ഞ്ഞു.​ ​വി​ജി​ല​ൻ​സ് ​അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന​ ​ഹ​ർ​ജി​ക​ൾ​ ​ത​ള്ളി​യ​തി​ന്റെ​ ​വി​ശ​ദാം​ശ​ങ്ങ​ൾ​ ​അ​റി​യി​ല്ല.​ ​ഉ​ത്ത​ര​വ് ​യു.​ഡി.​എ​ഫി​ന് ​തി​രി​ച്ച​ടി​യ​ല്ലെ​ന്ന് ​അ​ദ്ദേ​ഹം​ ​മാ​ദ്ധ്യ​മ​ങ്ങ​ളോ​ട് ​പ​റ​ഞ്ഞു.
കേ​സ് ​ര​ണ്ടു​ത​ര​ത്തി​ലാ​ണ്.​ ​ആ​നു​കൂ​ല്യം​ ​ചെ​യ്ത​തി​ന് ​പ​ക​ര​മാ​യി​ ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​മ​ക​ളു​ടെ​ ​അ​ക്കൗ​ണ്ടി​ലേ​ക്ക് ​സി.​എം.​ആ​ർ.​എ​ൽ​ ​പ​ണം​ ​ന​ൽ​കി​യാ​ൽ​ ​വി​ജി​ല​ൻ​സ് ​അ​ന്വേ​ഷി​ക്ക​ണം.​ ​അ​ഴി​മ​തി​ ​നി​രോ​ധ​ന​ ​നി​യ​മ​പ്ര​കാ​ര​മു​ള്ള​ ​അ​ന്വേ​ഷ​ണ​മാ​ണി​ത്.​ ​പ്ര​ത്യു​പ​കാ​ര​മാ​യാ​ണ് ​പ​ണം​ ​കി​ട്ടി​യ​തെ​ന്ന് ​തെ​ളി​ഞ്ഞി​ല്ലെ​ങ്കി​ൽ​ ​വി​ജി​ല​ൻ​സ് ​അ​ന്വേ​ഷ​ണം​ ​നി​ല​നി​ൽ​ക്കി​ല്ല.​ ​ക​ള്ള​പ്പ​ണ​ ​വി​നി​മ​യ​ ​നി​രോ​ധ​ന​ ​(​പി.​എം.​എ​ൽ​എ​)​ ​നി​യ​മ​പ്ര​കാ​ര​മാ​ണ് ​എ​സ്.​എ​ഫ്.​ഐ.​ഒ​ ​അ​ന്വേ​ഷി​ക്കു​ന്ന​ത്.​ ​ഈ​ ​കേ​സു​ക​ളി​ൽ​ ​ഗൗ​ര​വ​ത​ര​മാ​യ​ ​അ​നി​ശ്ചി​ത​ത്വ​മു​ണ്ട്.​ ​വീ​ണാ​ ​വി​ജ​യ​ന്റെ​ ​അ​ക്കൗ​ണ്ടി​ലേ​ക്ക് ​പ​ണം​ ​വ​ന്നി​ട്ടു​ണ്ട്.​ ​ക​മ്പ​നി​ക്ക് ​ഒ​രു​സേ​വ​ന​വും​ ​ന​ൽ​കി​യി​ട്ടി​ല്ലെ​ന്ന് ​ജീ​വ​ന​ക്കാ​ർ​ ​മൊ​ഴി​ ​ന​ൽ​കി​യി​ട്ടു​ണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: HIGHCOURT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA