SignIn
Kerala Kaumudi Online
Tuesday, 26 May 2026 5.21 AM IST

കേരള യൂണി. വിദ്യാർത്ഥികൾക്ക് തമിഴ്നാടിന്റെ സ്കോളർഷിപ്പ്

d

തിരുവനന്തപുരം: കേരളസർവകലാശാലയുടെ തമിഴ് വകുപ്പിലെ ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്ക് തമിഴ് ഭാഷാ പഠനത്തിനായി തമിഴ്നാട് സർക്കാരിന്റെ സ്കോളർഷിപ്പ്. 2021- 23 ബാച്ചിലെ 13 വിദ്യാർത്ഥികളും, 2020- 22 ബാച്ചിലെ 8 വിദ്യാർത്ഥികളും അർഹരായി. പ്രതിമാസം 3000 രൂപയാണ് ലഭിക്കുക. ആകെ 9,81,000 രൂപയാണ് സ്‌കോളർഷിപ്പായി അനുവദിച്ചത്. മറ്റു ബാച്ചുകളിലെ വിദ്യാർത്ഥികൾക്കും ഉടൻ സ്കോളർഷിപ്പ് ലഭിക്കും. തമിഴ് ഭാഷയുടെ ഉന്നമനവും പ്രചാരവും ലക്ഷ്യമാക്കിയാണ് സ്കോളർഷിപ്പ് നൽകുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA