SignIn
Kerala Kaumudi Online
Tuesday, 26 May 2026 2.58 AM IST

ഡിജിറ്റൽ ഇന്ത്യ ഇന്റേൺഷിപ്

a

കേന്ദ്ര ഇലക്ട്രോണിക്‌സ് & ഐ.ടി വകുപ്പിന്റെ കീഴിലുള്ള നാഷണൽ ഇൻഫോർമാറ്റിക്‌സ് സെന്റർ നടത്തുന്ന രണ്ടു മാസത്തെ ഡിജിറ്റൽ ഇന്ത്യ ഇന്റേൺഷിപ്പിനു വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. ജൂൺ രണ്ടിന് പ്രോഗ്രാം തുടങ്ങും. പ്രതിമാസം 10,000 രൂപ ഇന്റേൺഷിപ്പ് അലവൻസ് ലഭിക്കും. ബി.ടെക്, എം.ടെക്, ബി.സി.എ, എം.സി.എ പൂർത്തിയാക്കിയവർക്കും മറ്റു ബിരുദധാരികൾക്കും അപേക്ഷിക്കാം. ബ്ലോക്ക് ചെയിൻ ടെക്‌നോളജി, എ.ഐ, മെഷീൻ ലേണിംഗ്, സൈബർ സെക്യൂരിറ്റി,ഡാറ്റ അനലിറ്റിക്‌സ്, ക്ലൗഡ് കമ്പ്യൂട്ടിംഗ്, ക്വാണ്ടം കമ്പ്യൂട്ടിംഗ് തുടങ്ങി 18 ഓളം മേഖലകളിൽ പരിശീലനം ലഭിക്കും. www.dii.nic.in

സ്റ്റാർട്ടപ്പുകൾ തുടങ്ങാൻ അവസരങ്ങളേറെ

രാജ്യത്ത് അഭ്യസ്തവിദ്യരായ യുവതീ യുവാക്കൾ സംരംഭകരാകുന്ന നിരവധി സ്റ്റാർട്ടപ്പുകളാണ് കാമ്പസുകളിൽ നിന്ന് രൂപപ്പെട്ടുവരുന്നത്. ദേശീയ, സംസ്ഥാന തലങ്ങളിൽ സ്റ്റാർട്ടപ്പുകളെ പ്രോത്സാഹിപ്പിക്കാൻ നിരവധി പദ്ധതികളുണ്ട്. 18 വയസ് പൂർത്തിയായവർക്ക് സ്റ്റാർട്ടപ്പ് ഇന്ത്യ പദ്ധതിയിൽ ധനസഹായത്തിന് അപേക്ഷിക്കാം. സ്റ്റാർട്ടപ്പ് ഇന്ത്യ സ്‌കീമിൽ 10 ലക്ഷം രൂപ വരെ ധന സഹായം ലഭിക്കും. സ്റ്റാർട്ടപ്പ് ഇന്ത്യ സീഡ് ഫണ്ടിലൂടെ സംരംഭങ്ങൾ വികസിപ്പിക്കാം. ഏയ്ഞ്ചൽ, വെഞ്ച്വർ ക്യാപ്പിറ്റൽ ഫണ്ടുകൾ, ബാങ്ക് വായ്പ എന്നിവ സ്റ്റാർട്ടപ്പുകൾക്ക് ലഭിക്കും.

അഗ്രി സംരംഭകത്വ പദ്ധതി

കേന്ദ്ര കാർഷിക മന്ത്രാലയം ഇന്നോവേഷൻ & അഗ്രി സംരംഭകത്വ പദ്ധതി, രാഷ്ട്രീയ കൃഷി വികസന യോജനയുടെ ഭാഗമായി നടപ്പിലാക്കിവരുന്നു. ഇതിലൂടെ സംരംഭകത്വത്തിനും അഗ്രി ബിസിനസിനും ഉതകുന്ന നിരവധി പദ്ധതികളുണ്ട്. ഇതിലുൾപ്പെടുത്തി സ്റ്റാർട്ടപ്പുകൾക്കു സീഡ് ഫണ്ടുകൾ, സംരംഭകത്വ ബോധവത്കരണം, മികച്ച ആശയങ്ങൾക്കുള്ള പ്രോത്സാഹനം, പ്രീ സീഡ് ഫണ്ടുകൾ എന്നിവ ലഭിക്കും. 25 ലക്ഷം രൂപ വരെ ഗ്രാന്റ് ലഭിക്കും.കാർഷിക മേഖലയിൽ സംസ്‌കരണം,ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡിജിറ്റൽ അഗ്രിക്കൾച്ചർ,യന്ത്രവൽക്കരണം,മാലിന്യ സംസ്‌കരണം,ക്ഷീര,ഫിഷറീസ് മേഖലകൾക്ക് സഹായം എന്നിയാണ് ഇതിലുൾപ്പെടുന്നത്. അഗ്രി സ്റ്റാർട്ടപ്പുകൾക്കു രണ്ടു മാസം വരെയുള്ള പരിശീലനം ലഭിക്കും.നബാർഡിന്റെ കീഴിലുള്ള നാബ് കിസാനും അഗ്രി സ്റ്റാർട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. ഉൽപ്പന്ന വികസനം, വിപണനം, ടെസ്റ്റിംഗ്, ഉപദേശക സംവിധാനം, കൺസൾട്ടൻസി മുതലായ സേവനങ്ങളും നൽകി വരുന്നു. 40- 50 ലക്ഷം രൂപ വരെ സ്റ്റാർട്ടപ്പ് വിപുലീകരണ വായ്പ ആക്‌സിലറേറ്റർ ഫണ്ടിലൂടെ ലഭിക്കും.

കേരള സ്റ്റാർട്ടപ്പ് മിഷൻ

കേരള സ്റ്റാർട്ടപ്പ് മിഷൻ വനിതാ സംരംഭകർക്ക് വായ്പ, അന്താരാഷ്ട്ര തലത്തിൽ സ്റ്റാർട്ടപ്പുകൾക്കുള്ള ഇമ്മെർഷൻ പദ്ധതി,അന്താരാഷ്ട്ര സഹകരണം,ഗ്രാമീണ ഇന്നോവേഷൻസിനു പ്രോത്സാഹനം,സ്റ്റാർട്ടപ്പുകൾ എളുപ്പത്തിൽ വിജയിക്കുവാനുള്ള സഹായം,ആക്‌സിലറേറ്റർ ഫണ്ട്, സീഡ് ഫണ്ട്, റിസർച്ച് & ഡെവലപ്‌മെന്റ്, വാടക സബ്‌സിഡി,വിപണന സഹായം,സംരംഭകത്വ വികസനം,പരിശീലനം എന്നിവ നൽകുന്നു. കേരളത്തിൽ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന നിരവധി ടെക്‌നോളജി ബിസിനസ് ഇൻക്യൂബേഷൻ കേന്ദ്രങ്ങളുണ്ട്. കേരള കാർഷിക സർവകലാശാല, മലബാർ ഇന്നോവേഷൻ സോൺ,കല്യാശ്ശേരി,കണ്ണൂർ,എൻ.ഐ.ടി കോഴിക്കോട്, സംസ്ഥാനത്തെ ഐ.ടി പാർക്കുകൾ,കോഴിക്കോടുള്ള യു.എൽ സൈബർ പാർക്ക്, സർക്കാർ സൈബർ പാർക്ക്, എം.ജി യൂണിവേഴ്‌സിറ്റി എന്നിവ ഇവയിൽ പ്രധാനപ്പെട്ടവയാണ്. ലോക ബാങ്ക് സഹായത്തോടെയുള്ള കേര പദ്ധതിയുടെ ഭാഗമായും അഗ്രി സ്റ്റാർട്ടപ്പുകൾക്ക് സാമ്പത്തിക സഹായം ലഭിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: EDUCATION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA