പരീക്ഷാ ഫലം
സെപ്തംബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ എം.എസ്.സി ബയോടെക്നോളജി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
2024 ഫെബ്രുവരി, ഏപ്രിൽ മാസങ്ങളിൽ നടത്തിയ ഒന്ന്, മൂന്ന് സെമസ്റ്റർ എം.എസ്.സി മാത്തമാറ്റിക്സ് (മേഴ്സിചാൻസ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
സെപ്തംബറിൽ നടത്തിയ ആറ്, നാല് സെമസ്റ്റർ ബിഎസ്സി കമ്പ്യൂട്ടർ സയൻസ് (ഹിയറിംഗ് ഇംപയേർഡ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
ഡിസംബറിൽ നടത്തിയ ഒമ്പതാം സെമസ്റ്റർ പഞ്ചവത്സര ഇന്റഗ്റേറ്റഡ് ബിഎ/ബികോം/ബിബിഎ എൽഎൽബി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
ഏപ്രിലിൽ വിജ്ഞാപനം ചെയ്ത ആറാം സെമസ്റ്റർ ബി.എസ്.സി ബയോടെക്നോളജി കോഴ്സിന്റെ കെമിസ്ട്രി പ്രാക്ടിക്കൽ 30 മുതൽ അതത് പരീക്ഷ കേന്ദ്രങ്ങളിൽ വച്ച് നടത്തും.
ഏപ്രിലിൽ വിജ്ഞാപനം ചെയ്ത ആറാം സെമസ്റ്റർ ബിവോക് ഫുഡ് പ്രോസസിംഗ് ആൻഡ് മാനേജ്മെന്റ്, ബി.വോക് ഫുഡ് പ്രോസസിംഗ് കോഴ്സുകളുടെ പ്രാക്ടിക്കൽ 30 മുതൽ അതത് പരീക്ഷ കേന്ദ്രങ്ങളിൽ വച്ച് നടത്തും.
ഏപ്രിലിൽ വിജ്ഞാപനം ചെയ്ത ആറാം സെമസ്റ്റർ ബി.എസ്.സി ബയോകെമിസ്ട്രി ആൻഡ് ഇൻഡസ്ട്രിയൽ മൈക്രോബയോളജി പരീക്ഷയുടെ കോർ ബയോകെമിസ്ട്രി പ്രാക്ടിക്കൽ മേയ് 3 മുതൽ അതത് പരീക്ഷ കേന്ദ്രങ്ങളിൽ വച്ച് നടത്തും.
കാര്യവട്ടം യൂണിവേഴ്സിറ്റി കോളേജ് ഒഫ് എൻജിനിയറിംഗ് ഡിസംബറിൽ നടത്തിയ നാലാം സെമസ്റ്റർ ബി.ടെക് കമ്പ്യൂട്ടർ സയൻസ്, ഇൻഫർമേഷൻ ടെക്നോളജി പ്രാക്ടിക്കൽ 28 ന് നടത്തും.
കാര്യവട്ടം യൂണിവേഴ്സിറ്റി കോളേജ് ഒഫ് എൻജിനിയറിംഗ് സെപ്തംബറിൽ നടത്തിയ കമ്പൈൻഡ് ഒന്ന്, രണ്ട് സെമസ്റ്റർ ബിടെക് കമ്പ്യൂട്ടർ സയൻസ്, ഇൻഫർമേഷൻ ടെക്നോളജി പ്രാക്ടിക്കൽ 29 ന് നടത്തും.
ആറാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. ബിഎ പരീക്ഷയോടനുബന്ധിച്ച പ്രോജക്ട് ഇവാല്യുവേഷനും വൈവ പരീക്ഷയും അഫിലിയേറ്റഡ് കോളേജുകളിൽ മേയ് 7, 8, 9 തീയതികളിൽ നടത്തും.
ആറാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. ബിഎ മ്യൂസിക് പരീക്ഷയുടെ തുടർച്ചയായുള്ള പ്രാക്ടിക്കൽ പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
ആറാം സെമസ്റ്റർ ബികോം കൊമേഴ്സ് ആൻഡ് ടൂറിസം ആൻഡ് ട്രാവൽ മാനേജ്മെന്റ് പരീക്ഷയുടെ പ്രോജക്ട് – വൈവ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |