തിരുവനന്തപുരം: കേരള കോളേജ് വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ സ്റ്റാറ്റിസ്റ്റിക്സ് (എൻ.സി.എ. -
പട്ടികജാതി) (കാറ്റഗറി നമ്പർ 644/2024), തൃശൂർ ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്)എൽ.പി.എസ്. (ഹിന്ദുനാടാർ) (കാറ്റഗറി നമ്പർ 109/2024), എറണാകുളം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) എൽ.പി.എസ്. (തസ്തികമാറ്റം മുഖേന) (കാറ്റഗറി നമ്പർ 74/2024) എന്നീ തസ്തികകളിലേക്ക് അഭിമുഖം നടത്താൻ ഇന്നലെ ചേർന്ന പി.എസ് .സി യോഗം തീരുമാനിച്ചു.
ചുരുക്കപട്ടിക പ്രസിദ്ധീകരിക്കും
മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ ക്ലിനിക്കൽ ഓഡിയോമെട്രീഷ്യൻ ഗ്രേഡ് 2 (കാറ്റഗറി നമ്പർ
035/2024), ആരോഗ്യ വകുപ്പിൽ ജൂനിയർ കൺസൾട്ടന്റ് (ജനറൽ സർജറി) (വിശ്വകർമ്മ) (കാറ്റഗറി നമ്പർ
019/2024), സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ഇൻസ്ട്രക്ടർ ഇൻ കൊമേഴ്സ് (ഈഴവ/തിയ്യ/ബില്ലവ)
(കാറ്റഗറി നമ്പർ 20/2024), ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ ദ്രവ്യഗുണ (എൽ.സി./എ.ഐ.) (കാറ്റഗറി നമ്പർ 258/2024), ഇൻഷ്വറൻസ് മെഡിക്കൽ സർവീസസ് വകുപ്പിൽ അസിസ്റ്റന്റ് ഇൻഷുറൻസ് മെഡിക്കൽ ഓഫീസർ (പട്ടികവർഗ്ഗം) (കാറ്റഗറി നമ്പർ 338/2024) എന്നീ തസ്തികകളിലേക്ക് ചുരുക്കപട്ടിക പ്രസിദ്ധീകരിക്കും.
സാദ്ധ്യതാപട്ടിക പ്രസിദ്ധീകരിക്കും
വിവിധ ജില്ലകളിൽ ഭാരതീയ ചികിത്സാ വകുപ്പ്/ഇൻഷ്വറൻസ് മെഡിക്കൽ സർവീസ്/ ആയുർവേദ കോളേജുകളിൽ ഫാർമസിസ്റ്റ് ഗ്രേഡ് 2 (ആയുർവേദം) (ഈഴവ/തിയ്യ/ബില്ലവ, പട്ടികജാതി, ഹിന്ദുനാടാർ, പട്ടികവർഗ്ഗം, എസ്.സി.സി.സി.) (കാറ്റഗറി നമ്പർ 54/2024-57/2024, 357/2024) തസ്തികയിലേക്ക് സാദ്ധ്യതാ പട്ടിക പ്രസിദ്ധീകരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |