SignIn
Kerala Kaumudi Online
Thursday, 10 September 2026 2.17 AM IST

കാശ്മീർ ആക്രമണം വെല്ലുവിളി: ഗോവിന്ദൻ

mv-govindhan

തിരുവനന്തപുരം: കാശ്മീരിൽ ഉണ്ടായ ആക്രമണം അവിടത്തെ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവന്ന് തക്ക ശിക്ഷ നൽകുകയാണ് ആദ്യം വേണ്ടത്. അവിടെയുണ്ടായ സുരക്ഷാ വീഴ്ചയെക്കുറിച്ച് ബി.ജെ.പി നേതാക്കൾ ഉൾപ്പെടെ ചൂണ്ടിക്കാട്ടിയിട്ടുണ്ടെങ്കിലും ഇപ്പോൾ അത് ചർച്ച ചെയ്യേണ്ടതില്ല.

'ഭീകരതയ്ക്കെതിരെ മാനവികത' എന്ന മുദ്രാവാക്യമുയർത്തി 29,30 തീയതികളിൽ വൈകിട്ട് ഏരിയ തലത്തിൽ വിപുലമായ സദസുകൾ സംഘടിപ്പിക്കും. കാശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് സി.പി.എം അന്നേ ചൂണ്ടിക്കാട്ടിയിരുന്നു. ഇപ്പോൾ ഭീകരാക്രമണം നടത്തിയ ടി.ആർ.എഫ് എന്ന സംഘടന ഉണ്ടായത് കാശ്മീരിന്റെ പ്രത്യേക പദവി ഇല്ലാതാക്കിയതിനു പിന്നാലെയാണ്.

കാശ്മീരിൽ ഭീകരവാദത്തിനെതിരെ എല്ലാ വിഭാഗങ്ങളും ഒറ്റക്കെട്ടായി പ്രതിഷേധിച്ചപ്പോൾ അതിൽ നിന്ന് വിട്ടുനിന്നത് ജമാഅത്തെ ഇസ്ലാമിയും മുസ്ലിം ബ്രദർഹുഡിന്റെ ഒരു വിഭാഗവുമാണ്. ജമാഅത്തെ ഇസ്ലാമിയും യു.ഡി.എഫും ഉൾപ്പെട്ട മഴവിൽ സഖ്യം പ്രവർത്തിച്ചു കൊണ്ടിരിക്കുന്നത് എൽ.ഡി.എഫ് സർക്കാരിനെതിരായിട്ടാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA