SignIn
Kerala Kaumudi Online
Thursday, 10 September 2026 3.44 AM IST

ഇ.ഡിക്കെതിരെ പിണറായി: രാഷ്ട്രീയ കാര്യങ്ങളെ രാഷ്ട്രീയമായി നേരിടും

aa

കോട്ടയം : മാസപ്പടി കേസിൽ തനിക്കെതിരായ നീക്കത്തെ കുറിച്ച് നേരിട്ട് പരാമർശിക്കാതെ, കരുവന്നൂർ ബാങ്ക് അഴിമതിയുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇ.ഡിക്കെതിരെ രൂക്ഷ വിമർശനമുയർത്തി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ഇത്തിത്താനം ജനതാ ബാങ്കിന്റെ ശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

'രാഷ്ട്രീയമായി ഇ.ഡി ചെയ്യുന്ന കാര്യങ്ങൾ രാഷ്ട്രീയമായി തന്നെ നേരിടും. കരുവന്നൂർ ബാങ്കിൽ ചിലർ തെറ്റായ കാര്യങ്ങൾ ചെയ്തപ്പോൾ പാർട്ടി ശക്തമായ നടപടിയെടുത്തു. എന്നാൽ ഇ.ഡി അവിടെ ചെന്ന് ഒരു പാർട്ടിയെ തന്നെ പ്രതിയാക്കി. രാജ്യത്ത് ആദ്യമായിട്ടാണിത്. സ്ഥാപനത്തിൽ അഴിമതി നടത്തിയവരെ കണ്ടെത്തുകയും അവർക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്തപ്പോഴാണ് ഇ.ഡി വരുന്നത്. അത്തരത്തിലുള്ള ചിലരെ ഇ.ഡി സ്വാധീനിച്ച് അവരെ മാപ്പുസാക്ഷിയാക്കി. ഇ.ഡിയോ അവരെ പിന്നിൽ നിന്ന് നയിക്കുന്നവരോ മനസിൽ കാണുന്ന കാര്യങ്ങൾ ഈ പറയുന്ന ആളുകൾ പറയണം. സി.പി.എം തൃശൂർ ജില്ലാ സെക്രട്ടറിമാരായി വന്നവരെയെല്ലാം പ്രതികളാക്കി. കേരളത്തിലെ സഹകരണമേഖലയാകെ അഴിമതിയുടെ കേന്ദ്രമാണെന്ന് പ്രചരിപ്പിക്കാനുള്ള ശ്രമമാണ് നടത്തിയതെന്നും പിണറായി പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PINARAYI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA