
കൊച്ചി: യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനെയും ശരത്‌ലാലിനെയും കൊലപ്പെടുത്തിയ കേസിലെ പ്രതികൾക്ക് പരോൾ നൽകുന്നത് ക്രമസമാധാന പ്രശ്നങ്ങൾ മുൻനിറുത്തി നീട്ടിവച്ചാൽ കോടതി അലക്ഷ്യമാകില്ലെന്ന് ഹൈക്കോടതി. പ്രതികളുടെ ബന്ധുക്കൾ നൽകിയ കോടതി അലക്ഷ്യ ഹർജി തള്ളിയാണ് ജസ്റ്റിസ് ജി.ഗിരീഷിന്റെ നിരീക്ഷണം.
നേരത്തെ പ്രതികൾക്ക് പരോൾ അനുവദിച്ചപ്പോൾ ജയിൽ അധികൃതർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതിനുശേഷം നൽകിയ പരോൾ അപേക്ഷകൾ ജയിൽ അധികൃതർ നിരസിച്ചതിനെതിരെയാണ് ബന്ധുക്കൾ കോടതിയെ സമീപിച്ചത്.
എന്നാൽ, പ്രതികൾ പരോളിൽ ഇറങ്ങിയപ്പോൾ പ്രദേശത്ത് വലിയ സംഘർഷങ്ങളും ക്രമസമാധാന പ്രശ്നങ്ങളും ഉണ്ടായതായി ജയിൽ ഡി.ജി.പിയും കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ടും കോടതിയെ അറിയിച്ചു. പ്രതികളുടെ സുരക്ഷയ്‌ക്കും ക്രമസമാധാനത്തിനും ഭീഷണിയുണ്ടെന്ന ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോർട്ടും ഹാജരാക്കി. ഇത് ശരിവച്ചാണ് കോടതി ഹർജി തള്ളിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |