SignIn
Kerala Kaumudi Online
Wednesday, 14 May 2025 12.57 PM IST

ജാപ്പനീസ് കമ്പനിയെ പിന്തള്ളി രാജ്യത്ത് ഇരുചക്ര ഇ വി വിപണിയിലെ താരങ്ങളിൽ മൂന്നിൽ രണ്ടും ഇന്ത്യൻ

Increase Font Size Decrease Font Size Print Page
scooter

കൊച്ചി: ഇന്ത്യൻ വിപണിയിൽ ഇലക്ട്രിക് വാഹന വിൽപ്പന ആവേശത്തോടെ മുന്നോട്ടു നീങ്ങുന്നു. ഇരുചക്ര, മുച്ചക്ര, കാർ വിപണിയിലാണ് വൈദ്യുതി വാഹനങ്ങൾക്ക് പ്രിയമേറുന്നത്. ഏപ്രിലിൽ രാജ്യത്തെ മൊത്തം വൈദ്യുതി വാഹനങ്ങളുടെ വിൽപ്പന 45 ശതമാനം ഉയർന്ന് 1,67,629 യൂണിറ്റുകളായി.

ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളുടെ വിൽപ്പന 40 ശതമാനം വർദ്ധിച്ച് 91,860 വാഹനങ്ങളിലെത്തി. മുച്ചക്ര വാഹനങ്ങളുടെ വിൽപ്പന ഇക്കാലയളവിൽ 49 ശതമാനം ഉയർന്ന് 62,529 യൂണിറ്റായി. ചെറു യാത്രാ വാഹനങ്ങളുടെയും ബസുകളുടെയും ഇ.വികളുടെ വിൽപ്പനയിലും മികച്ച കുതിപ്പാണ് ദൃശ്യമാകുന്നത്.

ജപ്പാനിലെ പ്രമുഖരായ ഹീറോ മോട്ടോർകോർപ്പിനെ മറികടന്ന് ഹോണ്ടയും ടി.വി.എസും ബജാജും ഇരുചക്ര ഇ.വി വിപണിയിൽ വൻ മുന്നേറ്റം നടത്തുകയാണ്. ഇന്ത്യയിലെ പ്രതിമാസ ഇ.വി ഇരുചക്ര വിൽപ്പന ഒരു ലക്ഷം യൂണിറ്റുകളിലേക്ക് നീങ്ങുകയാണ്. ഏപ്രിലിൽ 91,791 യൂണിറ്റ് വൈദ്യുതി വാഹനങ്ങളാണ് ഇരുചക്ര വിപണിയിൽ വിറ്റഴിച്ചത്. ടി.വി.എ് 19,736 വാഹനങ്ങളും ബജാജ് ഓട്ടോ 19,000 വാഹനങ്ങളും വിൽപ്പന നടത്തി. ഒല ഇലക്ട്രിക് 19,700 വാഹനങ്ങളുമായി വിൽപ്പനയിൽ രണ്ടാം സ്ഥാനത്തേക്ക് കുതിച്ചുയർന്നു.

TAGS: AUTO, AUTONEWS, LIFESTYLE, VEHICLE, EV, INDIAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.