SignIn
Kerala Kaumudi Online
Thursday, 28 May 2026 2.54 PM IST

കാസർകോടുകാരുടെ യാത്രാദുരിതത്തിന് അറുതിയാകുന്നു? റെയിൽവേയ്ക്ക് കത്തയച്ച് കളക്‌ടർ

railway

കാസർകോട്: 18 ട്രെയിനുകൾ കാസർകോട്ടേക്ക് നീട്ടണമെന്നും സൂപ്പർ ഫാസ്റ്റുകൾക്ക് സ്റ്റോപ്പ് അനുവദിക്കണമെന്നുമുള്ള ആവശ്യവുമായി കാസർകോട് ജില്ലാ ഭരണകൂടം. ഇതുസംബന്ധിച്ച് ജില്ലാ കളക്‌ടർ അർജുൻ പാണ്ഡ്യൻ പാലക്കാട് ഡിവിഷണൽ മാനേജർക്ക് നിർദേശങ്ങൾ സമർപ്പിച്ചു.

കണ്ണൂർ, മംഗലാപുരം സെൻട്രൽ, മംഗലാപുരം ജംഗ്ഷൻ എന്നിവിടങ്ങളിൽ സർവീസ് അവസാനിക്കുന്ന 18 ട്രെയിനുകൾ കാസർകോട്ടേക്ക് നീട്ടണമെന്നാണ് പ്രധാന ആവശ്യം. പ്രധാന ട്രെയിനുകൾക്ക് കാസർകോട് സ്റ്റോപ്പ് അനുവദിക്കുക, നിർത്തലാക്കിയ പാസഞ്ചർ സർവീസുകൾ പുനരാരംഭിക്കുക തുടങ്ങിയ കാര്യങ്ങളും കളക്‌ടർ പാലക്കാട് ഡിവിഷണൽ റെയിൽവേ മാനേജർ മധുകർ റാവുത്തർക്കയച്ച ഔദ്യോഗിക കത്തിൽ ആവശ്യപ്പെടുന്നു. നിർദേശങ്ങൾ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് സാങ്കേതിക തടസങ്ങൾ ചർച്ച ചെയ്യുന്നതിനും റെയിൽവേ അധികൃതരുമായി ചേർന്ന് പ്രവർത്തിക്കുന്നതിനും ജില്ലാ ഭരണകൂടം പൂർണ സന്നദ്ധരാണെന്നും കത്തിൽ വ്യക്തമാക്കുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: INDIAN RAILWAY, TRAIN, KASARAGOD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA