അശ്വതി : ഉപരിപഠനത്തിനായി വിദേശത്ത് പ്രവേശനം ലഭിക്കും. ബിസിനസ് ചെയ്യുന്നവർക്ക് അധികലാഭം പ്രതീക്ഷിക്കാം. കുടുംബ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് മാനസിക വിഷമം.
ഭരണി: പഠനത്തിൽ ശ്രദ്ധയും താല്പര്യവും പ്രകടിപ്പിക്കും. ഉന്നതമായ സ്ഥാനപ്രാപ്തി ലഭിക്കും. കർമ്മമേഖലയിൽ ദുരനുഭവം. സന്താനങ്ങൾക്ക് നന്മയുണ്ടാകും.
കാർത്തിക: തൊഴിലിൽ അഭിവൃദ്ധി. സിനിമാ - നാടകകൃത്തുക്കൾക്ക് കാലം അനുകൂലം. ജീവിതത്തിൽ വിഷമതകൾ കടന്നുവരുമെങ്കിലും നേരിടും.
രോഹിണി: പല മേഖലകളിൽ കൂടിയും വരുമാനം വന്നുചേരും. വ്യാപാരത്തിൽ മികച്ച നേട്ടം. സർക്കാരിൽ നിന്നും പെൻഷൻ, മറ്റു ആനുകൂല്യങ്ങൾ എന്നിവയ്ക്ക് അപേക്ഷിച്ചിട്ടുള്ളവർക്ക് ലഭിക്കാൻ സാദ്ധ്യത.
മകയിരം: കുടുംബത്തിൽ പലവിധ നന്മകൾ ഉണ്ടാകും. വ്യാപാരികൾക്ക് മികച്ച ലാഭം പ്രതീക്ഷിക്കാം. ശത്രുക്കളുടെ ഉപദ്രവം കൂടും.
തിരുവാതിര: സത് കർമ്മങ്ങൾക്കായി ധനം ചെലവഴിക്കും. അടിക്കടി യാത്ര വേണ്ടിവരും. വിവാഹത്തിന് അനുകൂല സമയം. ബിസിനസിൽ നഷ്ടമുണ്ടായേക്കും. വിവാഹതടസം മാറിക്കിട്ടും.
പുണർതം : മാതാവിന് രോഗം വരാനിടയുണ്ട്. മനസിന് സമാധാനം ലഭിക്കും. പഠനത്തിൽ പ്രതീക്ഷിച്ച മാർക്ക് ലഭിക്കും. മനസ് കൂടുതൽ ദൃഢമാകും.
പൂയം: വിദേശത്ത് ജോലിക്കായി പരിശ്രമിക്കുന്നവർക്ക് കാര്യസാദ്ധ്യത. മനസിന് വിഷമതകളുണ്ടാകും. സർക്കാരിൽ നിന്നും ആനുകൂല്യം ലഭിക്കും.
ആയില്യം : ഭാഗ്യാനുഭവങ്ങളുടെ സമയം. വ്യാപാരികൾക്ക് ലാഭം. അകന്നു നിൽക്കുന്ന ബന്ധുക്കൾ വന്നുചേരും. ഗൃഹം നിർമ്മിക്കും
.
മകം : വിദേശത്ത് ഉപരിപഠനത്തിനായി പരിശ്രമിക്കുന്നവർക്ക് ലഭിക്കും. പഠനത്തിൽ ശ്രദ്ധയും താല്പര്യവും പ്രകടിപ്പിക്കും. ദാനധർമ്മങ്ങൾ ചെയ്യും.
പൂരം : ധനാഭിവൃദ്ധിയുടെയും പ്രശസ്തിയുടെയും സമയം. സഹോദരങ്ങൾ തമ്മിൽ അകൽച്ചയുണ്ടാകും. ജോലി ലഭിക്കും. വിവാഹകാര്യത്തിൽ അനുകൂല തീരുമാനം.
ഉത്രം : ജീവിതപുരോഗതിക്കായി പരിശ്രമിക്കും. ദാനധർമ്മങ്ങൾ ചെയ്യും. അപ്രതീക്ഷിതമായി ചെലവുകൾ വന്നു ചേരും. പല മേഖലകളിൽ നിന്നും ധനാഗമനം.
അത്തം : ബന്ധുക്കളാൽ പ്രശംസിക്കപ്പെടും. മാതാവിന്റെ കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തും. അപ്രതീക്ഷിതമായി ചെലവുകൾ വന്നുചേരും.
ചിത്തിര : ധനാഭിവൃദ്ധിയുടെയും മാനസിക സന്തോഷത്തിന്റെയും സന്ദർഭം. വിദ്യാഭ്യാസ പുരോഗതി. ഗൃഹം നിർമ്മിക്കാൻ അനുയോജ്യ സമയം.
ചോതി : കരാർ തൊഴിൽ ചെയ്യുന്നവർക്ക് മികച്ച ലാഭം. സഹോദര ഐക്യമുണ്ടാകും. വ്യാപാരത്താൽ അധികലാഭം ലഭിക്കും.
വിശാഖം : അടിക്കടി യാത്ര ചെയ്യേണ്ടതായി വരും. വ്യാപാരികൾക്ക് പ്രതീക്ഷിച്ച നേട്ടം കൈവരിക്കാൻ സാധിക്കും. സത്യസന്ധമായി പെരുമാറും.
അനിഴം : കുടുംബാഭിവൃദ്ധിയുണ്ടാകും. നേർവഴിയിലേക്ക് മനസ് ചെല്ലും. വാഹനം സ്വന്തമാക്കും. പൊതുമേഖലാ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് അനുകൂല സമയം.
തൃക്കേട്ട : സർക്കാരിൽ നിന്നും ലഭിക്കാനുള്ള കുടിശിക ലഭിക്കും. കരാർ, മറ്റു തൊഴിലുകളിൽ നിന്നും വരുമാനമുണ്ടാകും. കലാകാരൻമാർക്ക് നല്ല സമയം.
മൂലം : സർക്കാർ ഉദ്യോഗസ്ഥർക്ക് പദവി ഉയർച്ച. ദൈവഭക്തി ഉണ്ടാകും. കാർഷിക മേഖലയിൽ നിന്നും വരുമാനം കൂടും.
പൂരാടം : ബന്ധുക്കളാൽ പ്രശംസിക്കപ്പെടും. പഠനത്തിൽ ശ്രദ്ധ ചെലുത്തും. വിവാഹകാര്യത്തിൽ അനുകൂല തീരുമാനം. കുടുംബാഭിവൃദ്ധിയുണ്ടാകും.
ഉത്രാടം : പട്ടാളത്തിലോ പൊലീസിലോ ചേരാൻ പരിശ്രമിക്കുന്നവർക്ക് ലഭിച്ചേക്കും. ബന്ധു ഐക്യം കുറയും. കാർഷിക വ്യവസായ മേഖലയിൽ അഭിവൃദ്ധി.
തിരുവോണം : ജീവിതപുരോഗതി ഉണ്ടാകും. സഹോദരങ്ങളാൽ പലവിധ വിഷമതകൾ ഉണ്ടാകും. പഠനത്തിൽ ശ്രദ്ധ കുറയും.
അവിട്ടം : ക്ഷേത്ര ദർശനം, തീർത്ഥാടനം എന്നിവക്കുള്ള അവസരം, വിദ്യാർത്ഥികൾക്ക് അലസത. കോപം നിമിത്തം ബന്ധുക്കൾ അകലും.
ചതയം : പട്ടാളത്തിലെ ഉന്നത ഉദ്യോഗസ്ഥർക്ക് അനുകൂല സമയം. ദമ്പതികളിൽ സ്വരചേർച്ചക്കുറവ്. ഉദരസംബന്ധമായ രോഗം വരാവുന്നതാണ്.
പൂരുരുട്ടാതി : ജീവിത പുരോഗതിയും തൊഴിലഭിവൃദ്ധിയും ഉണ്ടാകും. വിവാഹത്തിന് അനുയോജ്യ ബന്ധം ലഭിക്കും. പഠനത്തിൽ ശ്രദ്ധയും താല്പര്യവും പ്രകടിപ്പിക്കും.
ഉത്രട്ടാതി : ഒന്നിലധികം മേഖലകളിൽ നിന്നും വരുമാനം വന്നുചേരും. നൃത്ത സംഗീത മത്സരങ്ങളിൽ പങ്കെടുക്കുന്നവർക്ക് വിജയസാദ്ധ്യത.
രേവതി : കുടുംബാഭിവൃദ്ധിയുണ്ടാകും. മനസിന് സ്വസ്ഥതക്കുറവ്, വാഹനം സ്വന്തമാക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |