SignIn
Kerala Kaumudi Online
Saturday, 13 June 2026 10.28 AM IST

കാശ്മീരിലേക്ക് വിമാനത്തിൽ പറക്കാം, പുത്തൻ ടൂർ പാക്കേജുമായി ഐ.ആർ.സി.ടി.സി

kashmir

കോഴിക്കോട്: കാശ്മീരിലേക്ക് യാത്ര പോകാൻ ടൂർ പാക്കേജ് ഒരുക്കി ഐ.ആർ.സി.ടി.സി. അഞ്ച് രാത്രിയും ആറ് പകലും നീണ്ടുനിൽക്കുന്ന യാത്ര മാർച്ച് 23ന് കോഴിക്കോട് നിന്ന് പുറപ്പെടും. വിമാനത്തിലാണ് യാത്ര. കാശ്മീരിന്റെ തനതു പാരമ്പര്യവും സംസ്‌കാരവും അനുഭവിച്ചറിയാൻ പാകത്തിലാണ് യാത്ര ഒരുക്കിയിട്ടുള്ളത്. ട്രിപ്പിൾ ഒക്യുപസിയിൽ ഒരാൾക്ക് 36600 രൂപയും ഡബിൾ ഒക്യുപസിയിൽ ഒരാൾക്ക് 38000 രൂപയുമാണ് ചാർജ്. ആദ്യ ദിവസം ശ്രീനഗർ എത്തി ഹോട്ടലിൽ അത്താഴവും താമസവും. രണ്ടാം ദിനം സ്വർണ പുൽമേട് എന്നറിയപ്പെടുന്ന സോൻമാർഗിലേക്ക് യാത്ര. ഒപ്പം മഞ്ഞുമൂടിയ മലനിരകളും താജിവാസ് ഗ്ലേസിയറും സന്ദർശിക്കും. മൂന്നാം ദിവസം മഞ്ഞിന്റെ താഴ്വരയും ഇന്ത്യയിലെ സ്‌കീയിംഗ് തലസ്ഥാനവുമായ ഗുൽമാർഗിലേക്ക്. പിന്നീട് ലോകപ്രശസ്തമായ ഗോണ്ടോള റൈഡിലൂടെ സമുദ്രനിരപ്പിൽ നിന്ന് ഉയരത്തിലുള്ള മഞ്ഞുപുതച്ച അഫർവാത് കൊടുമുടി വരെ പോകാം.

നാലാം ദിവസം ഇടയന്മാരുടെ ഗ്രാമം എന്നറിയപ്പെടുന്ന പഹൽഗാമിലേക്ക് ഒരു യാത്ര. പോകുന്ന വഴിയിൽ കുങ്കുമപ്പാടങ്ങളും ലിഡ്ഡർ നദിയുടെ തീരത്തുള്ള മനോഹരമായ കാഴ്ചകൾ. ബേതാബ് വാലി, ചന്ദൻവാരി എന്നിവ സന്ദർശിക്കും. അഞ്ചാം ദിവസം പഹൽഗാമിൽ നിന്ന് തിരികെ ശ്രീനഗറിലേക്ക്. മുഗൾ ഗാർഡനുകളായ നിഷാത് ബാഗ്, ഷാലിമാർ ബാഗ്, ശങ്കരാചാര്യ ക്ഷേത്രം, ദാൽ നദിയിലൂടെ ശിക്കാര യാത്ര.
ആറാം ദിവസം രാവിലെ വിമാന സമയത്തിനനുസരിച്ച് ശ്രീനഗർ എയർപോർട്ടിൽ എത്തിക്കും. ഫോൺ: 8287932098.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: TRAVEL, KASHMIR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY