SignIn
Kerala Kaumudi Online
Sunday, 14 June 2026 4.37 AM IST

ആ വെെറൽ എസിയുടെ സത്യാവസ്ഥ ഇതാണ്; തുറന്നുകാണിച്ച് ഇൻഫ്ലുവൻസർ

ac

ചൂടുകാലം ആയതിനാൽ തന്നെ ഒരു എസി വേണമെന്ന ആഗ്രഹം പലരും ആലോചിക്കുന്നുണ്ട്. ഇതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ വെെറലായ ഒന്നാണ് 'കുഞ്ഞൻ' എസി. പോർട്ടബിൾ എസി എന്ന വിളിക്കുന്ന ഇവയുടെ വീഡിയോ പല സോഷ്യൽ മീഡിയ പേജുകളിൽ വെെറലായിരുന്നു.

നല്ല തണുപ്പ് ലഭിക്കുമെന്നും എവിടെ വേണോ സൗകര്യപ്രദമായി ഇത് സ്ഥാപിക്കാൻ കഴിയുമെന്നുമായിരുന്നു പലരുടെയും അവകാശവാദം. ഇപ്പോഴിതാ ആ എസിയുടെ സത്യാവസ്ഥ തുറന്നുപറയുകയാണ് ഒരു സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ. അരുൺ സ്‌മോക്കി എന്ന ഇൻഫ്ലുവൻസറാണ് ഇത് സംബന്ധിച്ച വീഡിയോ പങ്കുവച്ചത്.

നിരവധി ഫീച്ചേർസ് ഉണ്ടെങ്കിലും തണുത്ത കാറ്റ് വരുന്നില്ലെന്നാണ് യുവാവ് പറയുന്നത്. കൂടാതെ എസിയുടെ ഉൾഭാഗം അഴിച്ചുനോക്കുമ്പോൾ വെറും ഒരു ചെറിയ ഫാൻ മാത്രമാണ് ഉള്ളതെന്ന് യുവാവ് പറയുന്നു. ഇതിന്റെ വീഡിയോയും അരുൺ പങ്കുവച്ചിട്ടുണ്ട്. ഇന്ത്യയിലെ ഒട്ടുമിക്ക ജനങ്ങളെയും പറ്റിക്കുന്ന എസിയാണ് ഇതെന്നാണ് അരുൺ പറയുന്നത്. ഏകദേശം 2000 രൂപയോളമാണ് ഈ എസിയുടെ വില. വീഡിയോ പെട്ടെന്ന് തന്നെ വെെറലാകുകയും നിരവധിപേർ കമന്റുമായി രംഗത്തെത്തുകയും ചെയ്തു.

'ദേ ഞാനും ഒരെണ്ണം ഓർഡർ ചെയ്ത് വീട്ടിൽ വന്ന് ഇരിപ്പുണ്ട്. എന്താവോ എന്തോ? പൈസ പോയോ', 'ഞാൻ ഒരെണ്ണം വാങ്ങാൻ ഇരിക്കുകയായിരുന്നു നന്ദിയുണ്ട് ചേട്ടാ വീഡിയോ ഇട്ടതിന്', 'നല്ല സന്ദേശം ഒരുപാട് പേർ രക്ഷപ്പെടും', ' വളരെ നന്ദിയുണ്ട് ഇതിന്റെ വീഡിയോ കണ്ടിട്ട് വാങ്ങിക്കാൻ ഇരുന്നതാണ് ഞാൻ. അനുഭവം സത്യസന്ധമായി ഷെയർ ചെയ്തതിനു ഒരുപാട് നന്ദി', 'ആര് വാങ്ങിയാലും പൈസ പോയി'- ഇങ്ങനെ പോകുന്നു കമന്റുകൾ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: FAKE AC, VIRAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY