SignIn
Kerala Kaumudi Online
Tuesday, 16 June 2026 9.54 AM IST

നിലാ ഊഞ്ഞാലേ നിൻ മേലേ... മോഹിനിയാട്ടം വീഡിയോ ഗാനം

ss

'ഭരതനാട്യ'ത്തിനു ശേഷം കൃഷ്ണദാസ് മുരളി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഡാർക്ക് ഹ്യൂമർ ചിത്രം "മോഹിനിയാട്ടം" വീഡിയോ ഗാനം റിലീസ് ചെയ്തു. മുത്തു എഴുതിയ വരികൾക്ക് ഇലക്ട്രോണിക് കിളി സംഗീതം പകർന്ന് സുബലഷിനി ആലപിച്ച " നിലാ ഊഞ്ഞാലേ നിൻ മേലേ... എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത് ". ഭരതനാട്യം" എന്ന ഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗമായി അവതരിപ്പിക്കുന്ന മോഹിനിയാട്ടത്തിൽ സൈജു കുറുപ്പ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഏപ്രിൽ 10ന് പ്രദർശനത്തിനെത്തുന്ന ചിത്രത്തിൽ സുരാജ് വെഞ്ഞാറമൂട്,വിനയ് ഫോർട്ട്,ജഗദീഷ്,വിജയ്ബാബു,അഭിരാം രാധാകൃഷ്ണൻ,നന്ദു പൊതുവാൾ,സ്വാതി ദാസ് പ്രഭു,സന്തോഷ്‌ ഗുരുവായൂർ,നിസ്താർ സേട്ട്, ജിബിൻ ഗോപിനാഥ്,ദിവ്യ എം നായർ,കലാരഞ്ജിനി,ശ്രുതി സുരേഷ്,ശ്രീജ രവി,ബേബി ജീൻ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. സൈജു കുറുപ്പ് എന്റർടെയ്ൻമെന്റ്സ്, തോമസ് തിരുവല്ല ഫിലിംസ് എന്നീ ബാനറിൽ ലിനി മറിയം ഡേവിഡ്,അനുപമ ബി. നമ്പ്യാർ എന്നിവർ ചേർന്നാണ് നിർമ്മാണം. ഛായാഗ്രഹണം ബബുലു അജു നിർവഹിക്കുന്നു. കോ റൈറ്റർ- വിഷ്ണു ആർ പ്രദീപ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-സൽമാൻ കെ എം, എഡിറ്റിംഗ്-ഷഫീഖ് വി .ബി, പി. ആർ. ഒ എ .എസ്. ദിനേശ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VIDEO SONG
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY