
രാംചരൺ നായകനായി ബുചി ബാബു സന സംവിധാനം ചെയ്യുന്ന പെദ്ധി എന്ന ചിത്രത്തിൽ മൃണാൾ താക്കൂറിനൊപ്പം പൂജ ഹെഗ്ഡെ, ധുരന്ദർ താരം അയേഷ ഖാൻ എന്നിവരും ഐറ്റം നമ്പരുമായി എത്തുന്നു. പെദ്ധിയുടെ പ്രധാന ഹൈലൈറ്റായിരിക്കും ഇത്. കൂലിക്ക് ശേഷം ഐറ്റം നമ്പരുമായി പൂജ ഹെഗ്ഡെ എത്തുന്നതിന്റെ ആവേശത്തിലാണ് ആരാധകർ. മൃണാൾ താക്കൂർ ഇതാദ്യമായാണ് എെറ്റം നമ്പർ അവതരിപ്പിക്കുന്നത്. വിശാഖ് സെൻ നായകനായ തെലുങ്ക് ചിത്രം ഗോദാവരിയിൽ ആണ് അയേഷ ഖാൻ ഐറ്റം നമ്പർ ആദ്യമായി അവതരിപ്പിച്ചത്.
ജൂനിയർ ആർട്ടിസ്റ്റായി കരിയർ ആരംഭിച്ച അയേഷ ഖാൻ മുഖചിത്രം എന്ന തെലുങ്ക് ചിത്രത്തിലാണ് ആദ്യമായി അഭിനയിക്കുന്നത്. ബിഗ്ബോസ് സീസൺ 17 ഏറെ ആരാധകരെ നേടിക്കൊടുത്തു. രൺവീർസിംഗ് ചിത്രം ധുരന്ദറിൽ ശാരത് എന്ന നൃത്ത രംഗത്ത് എത്തി ആരാധകരെ ത്രസിപ്പിച്ചു. പെദ്ധിയിലെ ഐറ്റം നമ്പരിൽ രാം ചരണും നായിക ജാൻവി കപൂറും പ്രത്യക്ഷപ്പെടുന്നുണ്ട്. പ്രശസ്തയായ മൂന്ന് നായികമാർ ഐറ്രം നമ്പർ അവതരിപ്പിക്കുന്ന പെദ്ധിയുടെ സംഗീതം എ.ആർ. റഹ്മാനാണ്.
രാംചരണത്തിന്റെ കരിയറിലെ ബ്രഹ്മാണ്ഡ ചിത്രമായാണ് പെദ്ധി ഒരുങ്ങുന്നത്. മാസ് ആക്ഷ ഡ്രാമയായി ഒരുങ്ങുന്ന ചിത്രത്തിൽ കന്നട സൂപ്പർ താരം ശിവരാജ് കുമാർ, ജഗപതി ബാബു, ബോളിവുഡ് താരം ദിവ്യേന്ദശർമ്മ എന്നിവരാണ് മറ്റു താരങ്ങൾ. ബോളിവുഡ് സംഘട്ടന സംവിധായകൻ ശ്യാം കൗശൽ ആണ് ബ്രഹ്മാണ്ഡ സംഘട്ടനതരംഗം ഒരുക്കുന്നത്.
ഏപ്രിൽ 30ന് ലോകവ്യാപകമായി റിലീസ് ചെയ്യുന്ന ചിത്രം നിർമ്മിക്കുന്ന വൃദ്ധി സിനിമാസിന്റെ ബാനറിൽ വെങ്കട സതീഷ് കിലാരു ആണ് . മൈത്രി മൂവി മേക്കേഴ്സ്, സുകുമാർ റെറ്റിങ്സ് എന്നിവർ ചേർന്ന് അവതരിപ്പിക്കുന്നു. ഛായാഗ്രഹണം രത്നവേലു, എഡിറ്റർ നവീൻ നൂലി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
| Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
| We respect your privacy. Your information is safe and will never be shared. |
