SignIn
Kerala Kaumudi Online
Saturday, 13 June 2026 8.27 PM IST

പ്രദീപ് രംഗനാഥന്റെ എൽ ഐ കെ,​ വിതരണം ശ്രീഗോകുലം മുവീസ്

ss



പ്രദീപ് രംഗനാഥൻ നായകനാകുന്ന സൈഫൈ റൊമാന്റിക് ചിത്രം ലവ് ഇൻഷുറൻസ് കമ്പനി കേരളത്തിൽ എത്തിക്കുന്നത് ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ. ഡ്രീം ബിഗ് ഫിലിംസ് ആണ് ഡിസ്ട്രിബ്യൂഷൻ പാർട്ണർ.
വിഘ്നേഷ് ശിവൻ സംവിധാനം ചെയ്യുന്ന ചിത്രം ഏപ്രിൽ 10ന് തിയേറ്ററുകളിൽ എത്തും. കൃതി ഷെട്ടിയാണ് നായിക. എസ്.ജെ. സൂര്യ, മിഷ്കിൻ, സുനിൽ റെഡ്ഡി,സീമൻ, യോഗി ബാബു, ഗൗരി കിഷൻ എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. ലവ് ടുഡേ , ഡ്രാഗൺ , ഡ്യൂഡ്' എന്നീ ചിത്രങ്ങൾ തുടർച്ചയായി 100 കോടി ക്ലബിൽ എത്തിച്ച പ്രദീപ് രംഗനാഥൻ ഹാട്രിക് ബ്ലോക്ക്ബസ്റ്റർ വിജയം നേടി നിൽക്കുമ്പോഴാണ് ലവ് ഇൻഷുറൻസ് കമ്പനി പ്രദർശനത്തിന് എത്തുന്നത് . നയൻതാരയുടെ റൗഡി പിക്ചേഴ്സും സെവൻ സ്ക്രീൻ സ്റ്റുഡിയോസും ചേർന്നാണ് നിർമ്മാണം.
അനിരുദ്ധ് രവിചന്ദറാണ് ഈണം. രവി വർമനും സത്യൻ സൂര്യനും ചേർന്ന് ഛായാഗ്രഹണം നിർവഹിക്കുന്നു. എഡിറ്റിങ് പ്രദീപ് ഇ. രാഘവ്. പി.ആർ.ഒ - ശബരി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY