SignIn
Kerala Kaumudi Online
Saturday, 03 October 2026 11.44 PM IST

പേട്രിയറ്റ് ട്രെയിലർ ലോഞ്ച് നാളെ

ss

മലയാള സിനിമാലോകവും പ്രേക്ഷകരും ഉറ്റുനോക്കുന്ന പേട്രിയറ്റ് ട്രെയിലർ ലോഞ്ച് നാളെ. ആരാധകരെ സാക്ഷിനിറുത്തി വൈകിട്ട് തൃശൂർ രാഗം തിയേറ്ററിൽ മമ്മൂട്ടിയും എറണാകുളം കവിത തിയേറ്ററിൽ മോഹൻലാലും നിർവഹിക്കും.

ഇന്ത്യൻ സിനിമയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരേ സമയം രണ്ട് വ്യത്യസ്ത ലൊക്കേഷനുകളിൽ രണ്ടു മെഗാ താരങ്ങൾ ഒന്നിച്ച് ഒരു ട്രെയിലറിന്റെ പ്രീമിയർ ലോഞ്ച് നടത്താൻ പോകുന്നത്.

3​ ​മി​നി​ട്ട് 29​ ​സെ​ക്ക​ൻ​ഡ് ​ദൈ​ർ​ഘ്യ​മു​ള്ള​താ​ണ് ​ട്രെ​യി​ല​ർ.​ ​മ​ഹേ​ഷ് ​നാ​രാ​യ​ണ​ൻ​ ​ര​ച​ന​യും​ ​സം​വി​ധാ​ന​വും​ ​നി​ർ​വ​ഹി​ക്കു​ന്ന​ ​പേ​ട്രി​യ​റ്റി​ൽ​ ​ന​യ​ൻ​താ​ര,​ ​ഫ​ഹ​ദ് ​ഫാ​സി​ൽ, ​കു​ഞ്ചാ​ക്കോ​ ​ബോ​ബ​ൻ,​ ​ദ​ർ​ശ​ന​ ​രാ​ജേ​ന്ദ്ര​ൻ,​ ​ഗ്രേ​സ് ​ആ​ന്റ​ണി,​ ​രേ​വ​തി,​ ​ഷെ​റി​ൻ​ ​ഷി​ഹാ​ബ്,​ ​രാ​ജീ​വ് ​മേ​നോ​ൻ​ ​എ​ന്നി​വ​രാ​ണ് ​മ​റ്റ് ​പ്ര​ധാ​ന​ ​വേ​ഷ​ങ്ങ​ള​വ​ത​രി​പ്പി​ക്കു​ന്ന​ത്.മ​ദ്രാ​സ് ​ക​ഫേ,​ ​പ​ത്താ​ൻ​ ​തു​ട​ങ്ങി​യ​വ​യി​ലൂ​ടെ​ ​ശ്ര​ദ്ധേ​യ​നാ​യ​ ​തി​യേ​റ്റ​ർ​ ​ആ​ർ​ട്ടി​സ്റ്റും​ ​സം​വി​ധാ​യ​ക​നു​മാ​യ​ ​പ്ര​കാ​ശ് ​ബെ​ല​വാ​ടി​യും​ ​താ​ര​നി​ര​യി​ലു​ണ്ട്.​ ​
ആ​ന്റോ​ ​ജോ​സ​ഫ് ​ഫി​ലിം​ ​ക​മ്പ​നി,​ ​കി​ച്ച​പ്പു​ ​ഫി​ലിം​സ് ​എ​ന്നീ​ ​ബാ​ന​റി​ൽ​ ​ആ​ന്റോ​ ​ജോ​സ​ഫ്,​ ​കെ​ .​ജി​ ​അ​നി​ൽ​കു​മാ​ർ​ ​എ​ന്നി​വ​ർ​ ​ചേ​ർ​ന്നാ​ണ് ​നി​ർ​മ്മാ​ണം.​ ​

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY