SignIn
Kerala Kaumudi Online
Sunday, 14 June 2026 12.26 AM IST

റാസീ വിരമിച്ചു

rassie

കേപ്ടൗൺ : ദക്ഷിണാഫ്രിക്കൻ ബാറ്റർ റാസീ വാൻഡർ ഡസൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. ഏഴുമാസമായി ദേശീയ ടീമിൽ നിന്ന് പുറത്താണ് 35കാരനായ റാസീ. അടുത്ത വർഷത്തേക്കുള്ള കരാറും ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ബോർഡ് പുതുക്കി നൽകിയിരു ന്നില്ല. ഫ്രാഞ്ചൈസി ലീഗുകളിൽ തുടർന്നും കളിക്കുമെന്ന് അറിയിച്ച റാസീ പുതുതലമുറകൾക്ക് വഴികാട്ടിയാകാൻ താൻ എപ്പോഴും സന്നദ്ധനാണെന്നും വിരമിക്കൽ സന്ദേശത്തിൽ അറിയിച്ചു.

2019 ഡിസംബറിൽ ഇംഗ്ളണ്ടിനെതിരെ ടെസ്റ്റിൽ അരങ്ങേറ്റം കുറിച്ച റാസീ 18 മത്സരങ്ങളിൽ നിന്ന് ആറ് അർദ്ധസെഞ്ച്വറികളടക്കം 905 റൺസ് നേടിയിട്ടുണ്ട്. 2022 ഡിസംബറിൽ ബ്രിസ്ബേനിൽ ഓസ്ട്രേലിയയ്ക്ക് എതിരെയായിരുന്നു അവസാന ടെസ്റ്റ്.

2019 ജനുവരിയിൽ പാകിസ്ഥാനെതിരെയായിരുന്നു ഏകദിന അരങ്ങേറ്റം. 71 മത്സരങ്ങളിൽ ആറ് സെഞ്ച്വറികളും 17 അർദ്ധ സെഞ്ച്വറികളുമടക്കം 2657 റൺസാണ് സമ്പാദ്യം. ഒരു വിക്കറ്റും നേടിയിട്ടുണ്ട്. 2025 മാർച്ചിൽ ന്യൂസിലാൻഡിനെതിരെ ചാമ്പ്യൻസ് ട്രോഫിയിൽ അവസാന മത്സരം.

2018 ഒക്ടോബറിൽ സിംബാബ്‌വേയ്ക്ക് എതിരെ ട്വന്റി-20 അരങ്ങേറ്റം. 57 മത്സരങ്ങളിൽ 10 അർദ്ധസെഞ്ച്വറികളടക്കം 1406 റൺസ്. 2025 ആഗസ്റ്റിൽ ഓസ്ട്രേലിയ്ക്ക്എതിരെ അവസാനമത്സരം.

2022ൽ ഐ.പി.എല്ലിൽ രാജസ്ഥാൻ റോയൽസിന് വേണ്ടി മൂന്ന് മത്സരങ്ങൾ കളിച്ചിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, RASSIE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360