SignIn
Kerala Kaumudi Online
Wednesday, 20 May 2026 9.53 AM IST

'കാലം പറഞ്ഞ കഥ': റിലീസ് തടയണമെന്ന ഹർജി തള്ളി

h

കൊച്ചി: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിനെ ആസ്പദമാക്കി നിർമ്മിച്ചതെന്ന് ആരോപിക്കപ്പെടുന്ന 'കാലം പറഞ്ഞ കഥ" എന്ന സിനിമയുടെ റിലീസ് തടയണമെന്ന ഹർജി ഹൈക്കോടതി തള്ളി. തിരുവനന്തപുരം സെഷൻസ് കോടതിയിലെ വിചാരണയെ സിനിമ സ്വാധീനിച്ചേക്കുമെന്ന് ചൂണ്ടിക്കാട്ടി കേസിലെ പ്രതിയായ അഫാന്റെ പിതാവാണ് ഹർജി നൽകിയത്.

ഒരു സിനിമ എങ്ങനെയാണ് നിഷ്‌പക്ഷ വിചാരണയെ ബാധിക്കുകയെന്ന് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ചോദിച്ചു. മിക്ക സിനിമകളും യഥാർത്ഥ സംഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാകാമെന്നും നിരീക്ഷിച്ചു.

സിനിമ റിലീസ് ചെയ്യുന്നത് വിചാരണയെ ബാധിക്കില്ലെന്നും പ്രമേയം വ്യത്യസ്തമാണെന്നും സെൻസർ ബോർഡ് അറിയിച്ചു. ലഹരിക്കും ഓൺലൈൻ ചൂതാട്ടത്തിനുമെതിരായ സന്ദേശമാണ് ചിത്രം നൽകുന്നതെന്നും ബോർഡ് വ്യക്തമാക്കിയ സാഹചര്യത്തിലാണ് ഹർജി തള്ളിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA