SignIn
Kerala Kaumudi Online
Tuesday, 16 June 2026 12.47 AM IST

കൃതിയെ പ്രണയിക്കാൻ വീണ്ടും ധനുഷ്

ss

സംവിധാനം ആനന്ദ് എൽ. റായ്

ധനുഷും കൃതി സനോണും സംവിധായകൻ ആനന്ദ് എൽ. റായ്‌യും വീണ്ടും ഒരുമിക്കുന്നു. ബ്ളോക് ബസ്റ്ററായ തേരെ ഇഷ്‌ക് മേം എന്ന ചിത്രത്തിനുശേഷം ഇവർ ഒന്നിക്കുന്ന ചിത്രവും പ്രണയ സിനിമയാണ്. ധനുഷ് വീണ്ടും ബോളിവുഡിൽ എത്തുന്നു എന്നതാണ് പ്രത്യേകത. ധനുഷും ആനന്ദ് എൽ. റായ്‌യും ഒരുമിക്കുന്നത് ഇത് നാലാം തവണയാണ്. 2013ൽ

രാഞ‌്‌ഝണ എന്ന ചിത്രത്തിലും 2021ൽ അത് രംഗി രേ എന്നീ ചിത്രങ്ങൾക്കു വേണ്ടി ഇരുവരും ഒരുമിച്ചു.അതേസമയം റൊമാന്റിക് ഡ്രാമ വിഭാഗത്തിൽപ്പെടുന്ന തേരേ ഇഷ്ക് മേം ബോക്സ് ഓഫീസിൽ മികച്ച പ്രതികരണം നേടി. കൃതി സനോൺ നായികയായ ചിത്രം ആദ്യ ദിവസം തന്നെ ഇന്ത്യയിലെ തിയേറ്ററുകളിൽ നിന്ന് 16 കോടി നെറ്റ് കളക്ഷൻ നേടി. ശങ്കർ എന്ന കഥാപാത്രത്തെയാണ് ധനുഷ് അവതരിപ്പിച്ചത്. ഹിമാൻഷു ശർമയും നീരജ് യാദവും ചേർന്നാണ് തിരക്കഥ ഒരുക്കിയത്. രാഞ്‌ഝണയുടെ സ്റ്റാൻഡ് എലോൺ സ്‌പിൻ ഓഫ് എന്ന വിശേഷണം തേരേ ഇഷ്‌ക് മേം നേടുകയും ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY