
ചിത്രീകരണം പുരോഗമിക്കുന്ന രണബാലി എന്ന ചിത്രത്തിന്റെ സെറ്റിൽ വിജയ് ദേവരകൊണ്ടയ്ക്കും രശ്മിക മന്ദാനയ്ക്കും ഗംഭീര വരവേൽപ്പ്. ചിത്രത്തിൽ 'രണബാലി"യായി അഭിനയിക്കുന്ന വിജയ് യും 'ജയമ്മ"യായെത്തുന്ന രശ്മികയും വിവാഹത്തിന് ശേഷം ലൊക്കേഷനിൽ തിരിച്ചെത്തിയപ്പോഴായിരുന്നു ഈ സർപ്രൈസ് സ്വീകരണം.
നവദമ്പതികളെ, കേക്ക് മുറിച്ചും പൂച്ചെണ്ടുകൾ നൽകിയുമാണ് അണിയറ പ്രവർത്തകർ സ്വീകരിച്ചത്. ഇവരുടെ കെമിസ്ട്രി വീണ്ടും സ്ക്രീനിൽ കാണാനുള്ള ആകാംക്ഷയിലാണ് ആരാധകർ. വിവാഹമംഗളാശംസകൾ മി.ആൻഡ് മിസിസ് രണബാലി, ഒരു ശാശ്വത ബന്ധം" എന്നാണ് അണിയറപ്രവർത്തകർ ഇവരുടെ ചിത്രങ്ങളോടൊപ്പം വിശേഷിപ്പിച്ചിരിക്കുന്നത്. ഇന്ത്യൻ സിനിമാലോകം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് രാഹുൽ സംക്രിത്യൻ സംവിധാനം ചെയ്യുന്ന 'രണബാലി" . സെപ്തംബർ 11നാണ് റിലീസ് .
വിവാഹശേഷം വിജയ് യും രശ്മികയും ഒന്നിച്ചഭിനയിക്കുന്ന ആദ്യ ചിത്രം കൂടിയാണിത്. ഇരുവരുടേയും കരിയറിലെ തന്നെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നായിരിക്കും രണബാലിയിലേത് എന്നാണ് വിലയിരുത്തൽ. പത്തൊൻപതാം നൂറ്റാണ്ടിലെ യഥാർത്ഥ ചരിത്ര സംഭവങ്ങളെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. ഗീതാ ഗോവിന്ദം, 'ഡിയർ കോമ്രേഡ്' എന്നീ ചിത്രങ്ങൾക്ക് ശേഷം വിജയ്യും രശ്മികയും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണിത്. 'ദി മമ്മി'യിലൂടെ ലോകപ്രശസ്തനായ ഹോളിവുഡ് നടൻ അർനോൾഡ് വോസ്ലൂ ആണ് പ്രധാന വില്ലൻ. മൈത്രി മൂവി മേക്കേഴ്സിന്റെ ബാനറിൽ നവീൻ യെർനേനിയും വൈ. രവിശങ്കറും ചേർന്നാണ് നിർമ്മാണം. ുൽഷൻ കുമാർ, ഭുഷൻ കുമാർ, ടി സീരീസ് ചേർന്നാണ് അവതരിപ്പിക്കുന്നത്. ക്യാമറ: നീരവ് ഷാ, എഡിറ്റിംഗ്: കാർത്തിക ശ്രീനിവാസ് ആർ,പി.ആർ.ഒ ആതിര ദിൽജിത്ത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
| Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
| We respect your privacy. Your information is safe and will never be shared. |
