
മക്കളായ ഉലകിനും ഉയിരിനും ഒപ്പം ആഘോഷത്തിലാണ് ലേഡി സൂപ്പർ സ്റ്റാർ നയൻതാരയും ഭർത്താവ് വിഘ്നേഷ് ശിവനും. ആഘോഷ നിമിഷത്തിന്റെ ചിത്രങ്ങൾ നയൻതാര സമൂഹമാധ്യമത്തിൽ പങ്കുവച്ചു. ഉലകും ഉയിരും വളർന്നുവെന്നും ക്യൂട്ടാണ് രണ്ടുപേരും എന്ന് ആരാധകർ. കൂളിംഗ് ഗ്ളാസ് ധരിച്ചാണ് ഉലക്. നയൻതാര നിർമ്മിച്ച് വിഘ്നേഷ് ശിവൻ സംവിധാനം ചെയ്ത എൽ.ഐ.കെ തിയേറ്റർ വിജയം നേടുന്നതിന്റെ സന്തോഷവുമുണ്ട് .
സിനിമയുടെ പ്രൊമോഷൻ തിരക്കിലായിരുന്നു വിഘ്നേഷ് ശിവൻ. മക്കളുടെ വിശേഷങ്ങൾ നയൻതാര ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഉയിരിന്റെ യഥാർത്ഥ പേര് രുദ്രൊനീൽ എൻ. ശിവ എന്നും ഉലകിനെ ദൈവിക് എൻ. ശിവ എന്നുമാണ് വിളിക്കുന്നത്. ഇതിൽ എൻ എന്നത് നയൻതാരയുടെ പേരിന്റെ ആദ്യാക്ഷരമാണ് . 2022 ഒക്ടോബർ 9 നാണ് നയൻതാരയ്ക്കും വിഘ്നേഷ് ശിവനും വാടക ഗർഭധാരണത്തിലൂടെ ഇരട്ടക്കുട്ടികൾ ജനിച്ചത്. അതേസമയം സൽമാൻ ഖാന്റെ നായികയായി നയൻതാര അഭിനയിക്കുന്ന ചിത്രം മുംബയിൽ പൂജയോടെ തുടക്കം കുറിച്ചു. ഇതാദ്യമായാണ് സൽമാൻ ഖാനും നയൻതാരയും ഒരുമിക്കുന്നത്. ഷാരൂഖ് ഖാൻ നായകനായി അറ്റ്ലി സംവിധാനം ചെയ്ത ജവാൻ ആണ് നയൻതാരയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രം. നയൻതാര അഭിനയിക്കുന്ന രണ്ടാമത്തെ ബോളിവുഡ് ചിത്രം ആണ് സൽമാൻ ഖാൻ സിനിമ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
| Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
| We respect your privacy. Your information is safe and will never be shared. |
