SignIn
Kerala Kaumudi Online
Wednesday, 13 May 2026 12.47 AM IST

ശിവകാർത്തികേയൻ - ദിലീപ് ചിത്രം ജൂണിൽ

Increase Font Size Decrease Font Size Print Page
ss

ശിവകാർത്തികേയനും ദിലീപും ഒരുമിക്കുന്ന ചിത്രം ജൂണിൽ ചിത്രീകരണം ആരംഭിക്കും. മൂന്ന് ദേശീയ പുരസ്കാരങ്ങൾ നേടിയ പാർക്കിംഗ് എന്ന തമിഴ് ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച രാംകുമാർ ബാലകൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് ഇരുവരും ഒരുമിക്കുന്നത്. സായ് അഭ്യങ്കർ ആണ് സംഗീതം എസ്.കെ. 27 എന്ന് താത്കാലികമായി പേരിട്ട ചിത്രത്തിൽ വൻ താര അണിനിരക്കുന്നുണ്ട്. സിയോൺ എന്ന ചിത്രത്തിൽ അഭിനയിക്കുകയാണ് ശിവകാർത്തികേയൻ. സിയോണിനുശേഷം ശിവകാർത്തികേയൻ അഭിനയിക്കുന്നത് രാംകുമാർ ബാലകൃഷ്ണന്റെ ചിത്രത്തിൽ ആണ്. ശിവകാർത്തികേയൻ നായകനാകുന്ന തമിഴ് ചിത്രത്തിൽ ദിലീപ് അഭിനയിക്കുന്നുവെന്ന് ആദ്യമായി റിപ്പോർട്ട് ചെയ്തത് കേരളകൗമുദിയാണ്. മാർച്ച് 14ന് ഇതേകുറിച്ച് വാർത്ത പ്രസിദ്ധീകരിച്ചു.

അതേസമയം വിജയ്‌കാന്ത് നായകനായ രാജ്യം ആണ് ദിലീപിന്റെ ഏക തമിഴ് ചിത്രം. 2002ൽ റീലീസ് ചെയ്ത ചിത്രത്തിൽ വിജയകാന്തിന്റെ അനുജൻ വിഷ്ണു എന്ന കഥാപാത്രത്തെയാണ് ദിലീപ് അവതരിപ്പിച്ചത്. രാജ്യത്തിനുശേഷം ദിലീപ് തമിഴിൽ അഭിനയിച്ചിട്ടില്ല. മീശമാധവനും കുഞ്ഞിക്കൂനനും കല്യാണരാമനും മലയാളി ആഘോഷമാക്കിയ വർഷം ആയിരുന്നു ദിലീപിന്റെ തമിഴ് പ്രവേശം.അതേസമയം

ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രം പൂർത്തിയാക്കിയ ദിലീപ് മലയാളത്തിൽ പുതിയ ചിത്രങ്ങളൊന്നും കമ്മിറ്റ് ചെയ്തിട്ടില്ല. സത്യൻ അന്തിക്കാട്, സന്തോഷ് വിശ്വനാഥൻ തുടങ്ങിയവരുടെ ചിത്രങ്ങളിൽ അഭിനയിക്കാൻ ഒരുങ്ങുന്നുണ്ട്. എന്നാൽ ഇരുചിത്രങ്ങളും എപ്പോൾ ആരംഭിക്കും എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല.

TAGS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY