SignIn
Kerala Kaumudi Online
Sunday, 14 June 2026 4.21 AM IST

വിജയ് സേതുപതിയുടെ സ്ലം ഡോഗ് എഡിറ്റിംഗ് ടേബിളിൽ

ss

സിനിമയിൽ 26 വർഷങ്ങൾ പൂർത്തിയാക്കി പുരി ജഗനാഥ്

വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന പാൻ ഇന്ത്യൻ ചിത്രം "സ്ലം ഡോഗ്" എല്ലാ ഭാഷകളിലെയും പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുന്നു. "33 ടെംപിൾ റോഡ്" എന്നാണ് ടൈറ്റിൽ ടാഗ്‌ലൈൻ. അതേസമയം സിനിമയിൽ 26 വർഷങ്ങൾ പൂർത്തിയാക്കിയ സംവിധായകൻ പുരി ജഗനാഥിന് പ്രശംസയുമായി വിജയ് സേതുപതി.സിനിമയിലെ 26 വർഷത്തെ ഈ മനുഷ്യന്റെ യാത്ര ഒരു നാഴികക്കല്ല് മാത്രമല്ല, ധൈര്യത്തോടും ദൃഢനിശ്ചയത്തോടും നിർഭയമായ ശബ്ദത്തോടും കൂടി സൃഷ്ടിച്ചെടുത്ത പാരമ്പര്യമാണ് എന്ന് വിജയ് സേതുപതി കുറിച്ചു.പവർ സ്റ്റാർ പവൻ കല്യാണിന്റെ ബ്ലോക്ക്ബസ്റ്റർ ചിത്രം ബദ്രിയിലൂടെയാണ് സംവിധായകനായി അരങ്ങേറ്റം കുറിച്ചത്.അതേസമയം പ്രേക്ഷകർ ഇതുവരെ കാണാത്ത മാസ്സ് സ്റ്റൈലിഷ് കഥാപാത്രമായാണ് സ്ളം ഡോഗിൽ വിജയ് സേതുപതിയെ അവതരിപ്പിക്കുന്നത്. സംയുക്ത ആണ് നായിക. ബോളിവുഡ് താരം തബുവും കന്നഡ താരം വിജയ് കുമാറും ആണ് മറ്റു പ്രധാന താരങ്ങൾ.

പുരി കണക്റ്റിന്റെ ബാനറിൽ പുരി ജഗന്നാഥും ചാർമി കൗറും ഒപ്പം ജെ. ബി മോഷൻ പിക്ചേഴ്സ് ബാനറിൽ ജെ. ബി നാരായൺ റാവു കോൺഡ്രോള്ളയും ചേർന്നാണ് നിർമ്മാണം. സംഗീതം ഹർഷവർധൻ രാമേശ്വർ പി.ആർ.ഒ- ശബരി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VIJAYSETHUPATHI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY