
അക്ഷയ് കുമാറിനെ നായകനാക്കി പ്രിയദർശൻ സംവിധാനം ചെയ്യുന്ന ഭൂത് ബംഗ്ളാ നൂറുകോടി ക്ളബ് പിന്നിടുമ്പോൾ കരിയറിലെ ആദ്യ നൂറുകോടി ചിത്രം ആഘോഷമാക്കി നായിക വാമിഖ ഗബ്ബി.
'' എന്റെ ആദ്യ നൂറുകോടി ചിത്രം. പ്രിയദർശൻ, അക്ഷയ് കുമാർ, ഏകത കപൂർ,ഫറ എന്നിവരോടും ക്യാമറയുടെ മുന്നിലും പിന്നിലും പ്രവർത്തിച്ചവരോടും വാക്കുകൾക്ക് അതീതമായ നന്ദി. ഞങ്ങളുടേതുപോലെ നിങ്ങളുടേതുമാണ് ഭൂത് ബംഗ്ളാ. ഇവിടെവരെയുള്ള ഓരോ ചുവടും കഠിനാദ്ധ്വാനത്തിലൂടെയും പഠനങ്ങളിലൂടെയും ആഴത്തിൽ അനുഭവിച്ചും നേടിയെടുത്തതാണ്, ഇതൊരു തുടക്കം മാത്രം. ഞാനിനിയും വരും വളരും."" വാമിഖ ഗബ്ബിയുടെ വാക്കുകൾ. പഞ്ചാബി താരമായ വാമിഖ ഗബ്ബി ബേസിൽ ജോസ് സംവിധാനം ചെയ്ത ഗോദയിൽ അതിഥി സിംഗ് എന്ന നായിക വേഷം അവതരിപ്പിച്ചാണ് മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ചത്. ചിത്രീകരണം പുരോഗമിക്കുന്ന ആസിഫ് അലി ചിത്രം ടിക്കി ടാക്കയിൽ വാമിഖയാണ് നായിക.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |