SignIn
Kerala Kaumudi Online
Monday, 24 February 2020 3.40 PM IST

സംസ്ഥാനത്തിന്റെ തലവൻ ഗവർണറാണ്: നിലപാട് ആവർത്തിച്ച് ആരിഫ് മുഹമ്മദ് ഖാൻ

pinarayi-vijayan

ന്യൂഡൽഹി: ഭരണഘടനാപരമായി സംസ്ഥാനത്തിന്റെ തലവൻ താൻ തന്നെയാണെന്ന് ആവർത്തിച്ച് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പൗരത്വ നിയമത്തിനെതിരെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിച്ചതിൽ തെറ്റില്ലെന്ന മുൻ പ്രസ്താവനയിലും ഗവർണർ ഉറച്ചുനിന്നു. ഗവർണറുടെ സ്ഥാനം സംസ്ഥാന സർക്കാരിന് മുകളിലല്ലെന്നും അക്കാര്യം അറിയാത്തവർ ഭരണഘടന വായിച്ച് പഠിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ പ്രസ്താവിച്ചിരുന്നു. എന്നാൽ സുപ്രീം കോടതിയിൽ സ്യൂട്ട് ഹർജി നൽകുന്നതിന് അനുവാദം ചോദിക്കേണ്ടതുണ്ടോ എന്ന കാര്യത്തിൽ തനിക്ക് തീർച്ചയില്ലെന്നും അക്കാര്യം തന്നെ അറിയിക്കുക എന്നത് ഔചിത്യപൂർണമായിരുന്നേനെ എന്നുമാണ് ഗവർണർ ചൂണ്ടിക്കാണിച്ചു.

പൗരത്വ ഭേദഗതി വിഷയത്തിന് പിന്നാലെ തദ്ദേശ സ്ഥാപനങ്ങളിലെ വാർഡ് വിഭജന ഓർഡിനൻസിലും ഇടഞ്ഞ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്നലെ രണ്ടും കൽപ്പിച്ച് ആഞ്ഞടിക്കുകയും മുഖ്യമന്ത്രി പിണറായി വിജയൻ പരോക്ഷമായാണെങ്കിലും കടുപ്പിച്ച് മറുപടി പറയുകയും ചെയ്‌തതോടെ സർക്കാരും ഗവർണറും നേരിട്ട് ഏറ്റുമുട്ടുന്ന അസാധാരണ രാഷ്ട്രീയ സാഹചര്യം സംസ്ഥാനത്ത് ഉരുത്തിരിഞ്ഞിരുന്നു. സംസ്ഥാന ഭരണത്തലവനായ തന്നെ അറിയിക്കാതെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത് പ്രോട്ടോക്കോൾ ലംഘനമാണെന്നും സർക്കാർ നടപടി ഭരണഘടനാപരമാണോ എന്ന് പരിശോധിക്കുമെന്നും താൻ റബർ സ്റ്റാമ്പല്ലെന്നും ഇന്നലെ മാദ്ധ്യമങ്ങൾക്ക് മുന്നിലാണ് ഗവർണർ ആഞ്ഞടിച്ചത്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: KERALA, INDIA, ARIF MUHAMMED KHAN, PINARAYI VIJAYAN, CITIZENSHIP ACT
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.