
കൊച്ചി: മാസപ്പടിക്കേസിൽ എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇ.ഡി) നൽകിയ റിപ്പോർട്ട് പ്രകാരം പ്രതിപക്ഷനേതാവ് പിണറായി വിജയനെതിരെ കേസെടുക്കാൻ യു.ഡി.എഫ് സർക്കാർ മടിക്കുന്നത് കോൺഗ്രസ്, മുസ്ലീംലീഗ് നേതാക്കളുടെ പേരും പുറത്തുവരുമെന്ന ഭയംകൊണ്ടാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖരൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.
സി.എം.ആർ.എല്ലിന്റെ ബുക്കിലെ പേരുകളെ ഭയന്നാണ് സർക്കാർ മടിക്കുന്നതെന്ന് പൊതുജനങ്ങൾ സംശയിക്കുന്നുണ്ട്. ഇ.ഡി റിപ്പോർട്ട് സമർപ്പിച്ച് ഒരാഴ്‌ച കഴിഞ്ഞിട്ടും നടപടിയെടുക്കാത്തത് കോൺഗ്രസും സി.പി.എമ്മും തമ്മിലുള്ള ധാരണയുടെ പേരിലാണ്. മാസപ്പടി ഉൾപ്പെടെ പിണറായി വിജയന്റെ അഴിമതികൾ ഉന്നയിച്ചാണ് യു.ഡി.എഫ് അധികാരത്തിൽ വന്നത്. നൂറുദിവസം കഴിഞ്ഞെങ്കിലും ഒന്നുംചെയ്യാൻ തയ്യാറായിട്ടില്ല.
ഇ.ഡി ഭീഷണിപ്പെടുത്തി മൊഴിനൽകിച്ചതാണെന്ന സി.എം.ആർ.എൽ ഉടമ ശശിധരൻ കർത്തയുടെയും ഉദ്യോഗസ്ഥരുടെയും സത്യവാങ്മൂലങ്ങൾ പ്രതികളുടെ പ്രതിരോധമാണ്. അതിൽ സത്യമുണ്ടോയെന്ന് കോടതി തീരുമാനിക്കട്ടെയെന്ന് അദ്ദേഹം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |