
തിരുവനന്തപുരം: റിപ്പോർട്ടർ ചാനലിലെ പൊലീസ് അതിക്രമം മാദ്ധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നാക്രമണമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു. മാദ്ധ്യമങ്ങളെ പേടിപ്പിച്ച് വരുതിയിൽ നിറുത്താനാണ് വി.ഡി. സതീശൻ സർക്കാർ ശ്രമിക്കുന്നത്. ലാത്തിയുമായി പൊലീസുകാർ ന്യൂസ് ഡെസ്‌കിൽ കയറിയതെന്തിനെന്ന് സർക്കാർ പറയണം. കോൺഗ്രസ് ദേശീയ നേതൃത്വവും ഈ വിഷയത്തിൽ മറുപടി പറയണം. യു.ഡി.എഫ്, ബി.ജെ.പി പക്ഷത്ത് നിലയുറപ്പിക്കാത്ത മാദ്ധ്യമങ്ങളെ വേട്ടയാടാനാണ് സർക്കാർ ശ്രമിക്കുന്നത്. മുഖ്യമന്ത്രിയുടെ നേരിട്ടുള്ള നിർദ്ദേശ പ്രകാരമാണ് ഈ നടപടിയെന്ന് അദ്ദേഹത്തിന്റെ ന്യായീകരണത്തിലൂടെ വ്യക്തമായി. ജനാധിപത്യത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിനും നേരെയുള്ള കടന്നുകയറ്റമാണിതെന്നും പ്രസ്താവനയിൽ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |