
റിപ്പോർട്ടർ ചാനലിന്റെ ന്യൂസ് റൂമിലേക്ക് പൊലീസ് കടന്നുചെന്നത് അക്ഷരാർത്ഥത്തിൽ ജനാധിപത്യത്തെ ഞെട്ടിക്കുന്നതാണ്.
ജനാധിപത്യത്തിന് മുഴുവൻ ഭീഷണി സന്ദേശമാണ് വി.ഡി.സതീശൻ സർക്കാർ ഇതിലൂടെ നൽകിയിട്ടുള്ളത്. അടിയന്തരാവസ്ഥയുടെ പ്രേതമാണ് ഇപ്പോൾ കേരളത്തിൽ പ്രത്യക്ഷപ്പെടുന്നത്. പ്രസ് സെൻസർഷിപ്പിലൂടെ മാദ്ധ്യമങ്ങളുടെ നാവരിഞ്ഞ ഇന്ദിരഗാന്ധിയുടെ അർദ്ധ ഫാസിസ്റ്റ് വാഴ്ചയെ ഓർമ്മിപ്പിക്കുന്നതാണ് സംഭവം. എന്താണോ മോദി രാജ്യമാകെ ചെയ്യുന്നത് അതാണിപ്പോൾ കേരളത്തിൽ സതീശനും ചെയ്യുന്നത്.
എം.ബി.രാജേഷ്
സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം, സി.പി.എം
പൊലീസ് അതിക്രമം ജനാധിപത്യ വിരുദ്ധം
റിപ്പോർട്ടർ ടി.വി ആസ്ഥാനത്തുണ്ടായ പൊലീസ് നടപടി ജനാധിപത്യ വിരുദ്ധമാണ്. യു.ഡി.എഫ് സർക്കാർ, ബി.ജെ.പി ക്കും പ്രധാനമന്ത്രിക്കും പഠിക്കുകയാണ്. പത്ത് വർഷം കേരളത്തിൽ സംഭവിക്കാത്തതാണ് ഇപ്പോൾ നടക്കുന്നത്. രാഷ്ട്രീയ അഭിപ്രായ വ്യത്യാസം നിലനിൽക്കുമ്പോഴും മാദ്ധ്യമ സ്വാതന്ത്ര്യത്തെ അംഗീകരിക്കുന്നതാണ് ഇടതുപക്ഷ നിലപാട്. പ്രൊമോട്ടറുമായി ബന്ധപ്പെട്ട പരാതിയുണ്ടെങ്കിൽ ഭരണനിർവഹണ വിഭാഗത്തിലാണ് അന്വേഷിക്കേണ്ടത്. മാദ്ധ്യമ പ്രവർത്തകരെ ഭീഷണിപ്പെടുത്തുന്നതും വനിതാ മാദ്ധ്യമ പ്രവർത്തകരെ ഭയപ്പെടുത്തുന്നതും ഫോണുകൾ പിടിച്ചെടുക്കുന്നതും ശരിയല്ല. നടപടിയെ യു.ഡി.എഫ് അംഗീകരിക്കുന്നുണ്ടോയെന്ന് വ്യക്തമാക്കണം. ഇക്കാര്യത്തിൽ കോൺഗ്രസ് ദേശീയ നേതൃത്വം നിലപാട് വ്യക്തമാക്കണം.
പി. എ.മുഹമ്മദ് റിയാസ്
സംസ്ഥാന സെക്രട്ടേറിയറ്റംഗം, സി.പി.എം
റിയാസിന്റെ വീട്ടിൽ
പരിശോധന നടത്തണം
സംസ്ഥാന പൊലീസിന് ആർജവം ഉണ്ടെങ്കിൽ ഹവാല കേസിൽ ഉൾപ്പെട്ട മുൻ മന്ത്രിമാരായ മുഹമ്മദ് റിയാസിന്റെയും അബ്ദുറഹ്മാന്റെയും വീടുകളിൽ പരിശോധന നടത്തണം. വീണ വിജയന്റെ പേരിലുള്ളതായി റിപ്പോർട്ട് ചെയ്യപ്പെട്ട 'റെഡ് ബുക്ക്' രേഖകളും വിദേശത്തേക്കുള്ള പണമിടപാടുമായി ബന്ധപ്പെട്ട വിവരങ്ങളും ഇ.ഡി സംസ്ഥാന പൊലീസ് മേധാവിക്ക് കൈമാറിയതായും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടതായും റിപ്പോർട്ടുണ്ട്. പാർട്ടി നേതാക്കളുടെയും കുടുംബാംഗങ്ങളുടെയും പേരിലുള്ള അഴിമതികളെയെല്ലാം ന്യായീകരിക്കുകയും അന്വേഷണങ്ങളെ തടയാൻ ശ്രമിക്കുകയും ചെയ്യുന്നതാണ് പാർട്ടി രീതി. എന്നിട്ട് തെറ്റുതിരുത്തൽ നടപടി എടുക്കുമെന്ന് പറയുന്നത് ജനത്തെ പറ്റിക്കാനുള്ള നാടകമാണ്.
കെ.സുരേന്ദ്രൻ
ദേശീയ സെക്രട്ടറി, ബി.ജെ.പി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |