പ്രാക്ടിക്കൽ
അഞ്ചാം സെമസ്റ്റർ എം.സി.എ (2015 സ്കീം - റഗുലർ ആൻഡ് സപ്ലിമെന്ററി) പ്രാക്ടിക്കൽ പരീക്ഷ 24, 25, 26 തീയതികളിൽ നടത്തും.
എട്ടാം സെമസ്റ്റർ ബി.ടെക് സപ്ലിമെന്ററി പ്രാക്ടിക്കൽ പരീക്ഷയിൽ 2013 സ്കീമിന്റെ മെക്കാനിക്കൽ, മെക്കാനിക്കൽ - ആട്ടോമൊബൈൽ, കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിംഗ് ശാഖകളുടെയും 2008 സ്കീമിൽ കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിംഗ് ശാഖയുടെയും പ്രാക്ടിക്കൽ പരീക്ഷകൾ യു.കെ.എഫ് കോളേജ്, എസ്.സി.ടി കോളേജ്, യു.സി.കെ എന്നിവിടങ്ങളിൽ 27 ന് നടക്കും.
വർക്ക്ഷോപ്പ്
കമ്പൈൻസ് ഒന്ന്, രണ്ട് സെമസ്റ്റർ ബി.ടെക് ഡിഗ്രി സപ്ലിമെന്ററി പ്രാക്ടിക്കൽ പരീക്ഷ ഡിസംബർ 2019, 2013 സ്കീം, 13110 - മെക്കാനിക്കൽ എൻജിനിയറിംഗ് - വർക്ക്ഷോപ്പ് 25 ന് യൂണിവേഴ്സിറ്റി കോളേജ് ഒഫ് എൻജിനിയറിംഗ് കാര്യവട്ടത്തും 13111 - ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനിയറിംഗ് വർക്ക്ഷോപ്പ്, 28 ന് ഗവൺമെന്റ് കോളേജ് ഒഫ് എൻജിനിയറിംഗ്, ബാർട്ടൺഹില്ലിൽ വച്ചും നടത്തും. പ്രാക്ടിക്കൽ പരീക്ഷകൾ മേൽ പറഞ്ഞ സെന്ററുകളിൽ മാത്രമായിരിക്കും നടത്തുക.
സമ്പർക്ക ക്ലാസ്
വിദൂരവിദ്യാഭ്യാസവിഭാഗം നിറുത്തിവെച്ചിരുന്ന കൊല്ലം സെന്ററിലെ ഒന്നാം സെമസ്റ്റർ എം.കോം (2019 അഡ്മിഷൻ) ക്ലാസുകൾ 23 മുതൽ പുനരാരംഭിക്കും. കാര്യവട്ടം സെന്ററിലെ ആറാം സെമസ്റ്റർ ബി.കോം ക്ലാസുകൾ 22 ന് ഉണ്ടായിരിക്കില്ല.
പരീക്ഷാഫലം
രണ്ടാം സെമസ്റ്റർ എം.എ ഹിന്ദി, തമിഴ്, അറബിക്, ഇസ്ലാമിക് ഹിസ്റ്ററി, എച്ച്.ആർ.എം, ബിസിനസ് ഇക്കണോമിക്സ്, മ്യൂസിക്, വീണ, വയലിൻ, ഡാൻസ്, എം.എം.സി.ജെ, എം.എസ്.ഡബ്ല്യൂ, എം.എസ്.സി, കമ്പ്യൂട്ടർ സയൻസ്, മൈക്രോബയോളജി, സ്റ്റാറ്റിസ്റ്റിക്സ്, ജിയോളജി, എൻവിയോൺമെന്റൽ സയൻസ് പരീക്ഷാഫലം വെബ്സൈറ്റിൽ.
ഒന്നും രണ്ടും സെമസ്റ്റർ ബി.ബി.എ (വിദൂരവിദ്യാഭ്യാസം - 2013 & 2014 അഡ്മിഷൻ) സപ്ലിമെന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വിദൂരവിദ്യാഭ്യാസകേന്ദ്രത്തിൽ ലഭ്യമാണ്. സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണയത്തിനും 29 വരെ അപേക്ഷിക്കാം.
രണ്ടാം സെമസ്റ്റർ ബി.ബി.എ 2018 അഡ്മിഷൻ റഗുലർ 2017 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2016, 2015, 2014, 2013 അഡ്മിഷൻ സപ്ലിമെന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണ്ണയത്തിനും 29 വരെ ഓൺലൈനായി അപേക്ഷിക്കാം.
നാലാം സെമസ്റ്റർ ത്രിവത്സര യൂണിറ്ററി എൽ എൽ.ബി പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 29 വരെ അപേക്ഷിക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |