SignIn
Kerala Kaumudi Online
Tuesday, 13 October 2026 9.09 AM IST

33 പേരെ അറസ്റ്റ് ചെയ്തു, 52 വാഹനങ്ങൾ പിടിച്ചെടുത്തു

കൽപ്പറ്റ: ലോക്ഡൗൺ/ നിരോധനാജ്ഞയുമായി ബന്ധപ്പെട്ട് ജില്ലയിൽ വിവിധ സ്‌റ്റേഷനുകളിലായി ഇന്നലെ 67 കേസുകൾ രജിസ്റ്റർ ചെയ്തു
33 പേരെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിടുകയും 52 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. ബത്തേരി സ്‌റ്റേഷനിൽ 7 കേസുകളും, കൽപ്പറ്റ മീനങ്ങാടി കമ്പളക്കാട് എന്നീ സ്‌റ്റേഷനുകളിൽ 9 കേസുകൾ വീതവും, മേപ്പാടി, പനമരം, പുൽപ്പള്ളി സ്‌റ്റേഷനുകളിൽ 6 കേസുകൾ വീതവും, പടിഞ്ഞാറത്തറ തിരുനെല്ലി സ്‌റ്റേഷനുകളിൽ 3 കേസുകൾ വീതവും, തൊണ്ടർനാട് സ്‌റ്റേഷനിൽ 2 കേസുകളും, അമ്പലവയൽ, വെള്ളമുണ്ട, കേണിച്ചിറ സ്‌റ്റേഷനുകളിൽ ഓരോ കേസുകൾ വീതവും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതോടെ കോവിഡ്-19 വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ജില്ലാ ഭരണകൂടത്തിന്റെ നിർദ്ദേശങ്ങൾ ലംഘിച്ചതിന് ജില്ലയിൽ ആകെ 721 കേസുകൾ രജിസ്റ്റർ ചെയ്യുകയും, 492 പേരെ അറസ്റ്റ് ചെയ്യുകയും 381 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ടെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു. നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടികൾ തുടരുമെന്നും ജനങ്ങൾ നിരോധനാജ്ഞയോ/ ലോക്ഡൗൺ നിർദ്ദേശങ്ങളോ ലംഘിക്കുവാൻ ശ്രമിക്കരുതെന്നും ജില്ലാ പൊലീസ് മേധാവി അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, WAYANAD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL